Title (Indic)എങ്ങു പോയ് നീ WorkThenkasipattanam Year2000 LanguageMalayalam Credits Role Artist Music Suresh Peters Performer KJ Yesudas Writer Kaithapram LyricsMalayalamഎങ്ങുപോയ് നീ എങ്ങുപോയ് നീ എന്നേയും വേര്പിരിഞ്ഞെങ്ങു പോയ് നീ ഒരു തോണിയില്‍ നമ്മള് ഒന്നായി തിരിച്ചവര്‍ മറുതീരമണയുമ്പോളെങ്ങു പോയ് നീ ഇടിമിന്നലായ്തമ്മിലൊത്തു ചേര്‍ന്നു എന്നും മഴയായ് സ്വയം പെയ്തലിഞ്ഞു നമ്മള് കരളില്‍ തുടിക്കുമെന്‍ ആയിരം ചോദ്യങ്ങള്‍ കേള്‍ക്കാതെ പറയാതെ എങ്ങുപോയ് നീ // എങ്ങുപോയ് നീ......// കാലമാം അഗ്നിയില്‍ തളരാതെ ധീരമായ് നമ്മളീമണ്ണില് വളര്‍ന്നതല്ലേ എന്നേത്തനിച്ചാക്കി നീയെന്തിനേകനായ് അഗ്നിയിലേക്കു നടന്നു പോയി // എങ്ങുപോയ് നീ......// Englishĕṅṅuboy nī ĕṅṅuboy nī ĕnneyuṁ verbiriññĕṅṅu poy nī ŏru toṇiyil nammaḽ ŏnnāyi tiriccavar maṟudīramaṇayumboḽĕṅṅu poy nī iḍiminnalāydammilŏttu sernnu ĕnnuṁ maḻayāy svayaṁ pĕydaliññu nammaḽ karaḽil tuḍikkumĕn āyiraṁ sodyaṅṅaḽ keḽkkādĕ paṟayādĕ ĕṅṅuboy nī // ĕṅṅuboy nī......// kālamāṁ agniyil taḽarādĕ dhīramāy nammaḽīmaṇṇil vaḽarnnadalle ĕnnettaniccākki nīyĕndineganāy agniyilekku naḍannu poyi // ĕṅṅuboy nī......//