നായാട്ടുകാരുടെ കൂടാരത്തിൽ
നാടോടിക്കുയിൽ പണ്ടു പാടാൻ പോയ് ഒരു
നാടോടിക്കുയിൽ പണ്ടു പാടാൻ പോയ്
(നായാട്ടുകാരുടെ....)
നായാട്ടുകാരുടെ കൂടാരത്തിൽ
നാടോടിക്കുയിൽ പണ്ടു പാടാൻ പോയ്
കാക്കക്കുയിലിന്നിരുന്നാടാൻ
കാട്ടുമുന്തിരിയൂഞ്ഞാല്
(കാക്കക്കുയിലിന്നി.....)
ദാഹം തീർക്കാനിളനീര്
തലചായ്ക്കാൻ തളിർകൂട് പൊന്നും തളിർകൂട്ട്
മാമ്പു തിന്നു മദം കൂടി
മാരകാകളി കുയിൽ പാടി കൂടെപ്പാടി ചങ്ങാലി
കുടം കൊട്ടി കുളക്കോഴി കൊച്ചു കുളക്കോഴി....
നായാട്ടുകാരുടെ കൂടാരത്തിൽ
നാടോടിക്കുയിൽ പണ്ടു പാടാൻ പോയ്
പാട്ടു തീർന്നവളെഴുന്നേറ്റു
കേട്ടിരുന്നവർ കയ്യടിച്ചു
(പാട്ടു......)
കൂട്ടിൽ ചെന്നുകിടന്നപ്പോൾ
കുയിൽപ്പെണ്ണിനമ്പുകൊണ്ടു
നെഞ്ചിൽ അമ്പു കൊണ്ടു
കന്നിക്കുയിലിൻ ഇളം മാംസം
കാട്ടുതീയിൽ പൊരിയുമ്പോൾ
കൂടെപ്പൊരിഞ്ഞു ചങ്ങാലി
കുഴമ്പായി കുളക്കോഴി
പാവം കുളക്കോഴി
(നായാട്ടുകാരുടെ....)