Title (Indic)മിണ്ടാതെടീ (f) WorkThanmathra Year2005 LanguageMalayalam Credits Role Artist Music Mohan Sithara Performer Sujatha Mohan Writer Kaithapram LyricsMalayalamമിണ്ടാതെടീ കുയിലേ കണ്ണനുണ്ണി ഉറങ്ങണ നേരത്ത് മൂളാതെടീ മൈനേ മണിക്കുട്ടനുറങ്ങണ സമയത്ത് പോകൂ കാറ്റേ തളിർ വിരൽ തൊടാതെ പോകൂ (മിണ്ടാതെടീ..) വളർന്നു പോയതറിയാതെ വിരുന്നു വന്നു ബാല്യം ജീവനിൽ തണൽ മരം ഞാൻ തേടിയ ജന്മം കുരുന്നു പൂവായ് മാറിയോ ആരോ ആരാരോ കുഞ്ഞേ ആരാരോ ഇനി അമ്മയായ് ഞാൻ പാടാം മറന്നു പോയ താലോലം (മിണ്ടാതെടീ..) പിറവിയിലേക്കൊഴുകുന്നു സ്നേഹതന്മാത്ര കനവിൻ അക്കരെയോ ഈ കരയോ ദൈവമുറങ്ങുന്നു എവിടെ മൗനങ്ങൾ എവിടെ നാദങ്ങൾ ഇനിയെങ്ങാണാ തീരം നിറങ്ങൾ പൂക്കും തീരം (മിണ്ടാതെടീ..) Englishmiṇḍādĕḍī kuyile kaṇṇanuṇṇi uṟaṅṅaṇa neratt mūḽādĕḍī maine maṇikkuṭṭanuṟaṅṅaṇa samayatt pogū kāṭre taḽir viral tŏḍādĕ pogū (miṇḍādĕḍī..) vaḽarnnu poyadaṟiyādĕ virunnu vannu bālyaṁ jīvanil taṇal maraṁ ñān deḍiya janmaṁ kurunnu pūvāy māṟiyo āro ārāro kuññe ārāro ini ammayāy ñān pāḍāṁ maṟannu poya tālolaṁ (miṇḍādĕḍī..) piṟaviyilekkŏḻugunnu snehadanmātra kanavin akkarĕyo ī karayo daivamuṟaṅṅunnu ĕviḍĕ maunaṅṅaḽ ĕviḍĕ nādaṅṅaḽ iniyĕṅṅāṇā tīraṁ niṟaṅṅaḽ pūkkuṁ tīraṁ (miṇḍādĕḍī..)