Tevaratteruv

തേവരത്തെരുവ്‌
Year
Language

എനിക്കു കിട്ടീ മുട്ടായി
കലപിലക്കണ മുട്ടായീ
കൊതി പിടിക്കണ്ട കുട്ടായീ
കടി പിടിക്കേണ്ട ലുട്ടായീ
നിനക്കും കിട്ടും മുട്ടായീ
പലപലപല പലപലപല പലപലപല മുട്ടായീ
മുട്ടായീ മുട്ടായീ ബുദ്ധിമുട്ടായീ

തേവരത്തെരുവിലിന്നു തേരോട്ടം
കോമരത്തിരയിളക്കും തിറയാട്ടം
ആഘോഷക്കൊടിയേറും ചെമ്മാന ചെരിവാകെ
മത്താപ്പിൻ കുടമാറ്റങ്ങൾ
പൊട്ടിച്ചിരിക്ക് ചിരിക്ക് ചിങ്കാരി
പാറിപ്പറക്ക് പറക്ക് പൂവാലി
തിറ കെട്ടി തുടികൊട്ടി പൊടി പൂരത്തിൻ
മേളത്തിൽ അമൃതടിച്ചേ
(തേവരത്തെരുവിലിന്ന്..)

പൊന്മാടം കത്തിയത് പൊട്ടനറിഞ്ഞില്ല സത്യം
ഭൂഗോളം വിറ്റത് പുള്ളോരറിഞ്ഞില്ല

കല്യാണ കഥ ചൊല്ലി കൈയ്യത്തി കുറി കൊത്തി
തത്തമ്മ കൈ നിറഞ്ഞേ
കൂട്ടത്തിൽ കൂടി നിന്ന് കുഞ്ഞോമൽ കളി പറഞ്ഞ്
പൊൻ തൂവൽ കാറ്റുണർന്നേ
കാണാക്കുമ്പിൾ പൊന്നു കവിഞ്ഞേ
കന്നിനിലാവിൻ കോടിയുലഞ്ഞേ
കാട്ടിലെ അമ്പലത്തിൽ കാവിലെ കൂത്തരങ്ങിൽ
മാമഴ തകിലടി കേട്ടേ
പൊട്ടി ചിരിക്ക് ചിരിക്ക് ചിങ്കാരി
പാറി പറക്ക് പറക്ക് പൂവാലി
തിറ കെട്ടി തുടി കൊട്ടി പൊടി പൂരത്തിൻ
മേളത്തിൽ അമൃതടിച്ചേ
(തേവരത്തെരുവിലിന്ന്..)

തള്ള് തള്ള് ചക്കടവണ്ടി
തള്ള് തള്ള് തുക്കട വണ്ടി
തുള്ളി തുള്ളി തുമ്മണ വണ്ടി ഓട്ടാൻ വാ
തള്ള് തള്ള് ചക്കടവണ്ടി
തള്ള് തള്ള് തുക്കട വണ്ടി
തുള്ളി തുള്ളി തുമ്മണ വണ്ടി ഓട്ടാൻ വാ വാ വാ വാ വാ

ആളില്ലാ കളിവണ്ടി കതകില്ലാ കുതിരവണ്ടി
കല്യാണത്തേരൊരുങ്ങി
കല്യാണത്തേരേറി ചങ്ങാതിച്ചെക്കന്മാർ
ചങ്ങാത്തം കൂടി വന്നേ
വീടാണെങ്കിൽ പെൺകൊടി വേണം
പെൺകൊടിയെങ്കിൽ ആൺതുണ വേണം
ആൺ തുണ കൂട്ടരുമായ് പെണ്മണി പൈങ്കിളിക്ക്
മാംഗല തുയിലുണരേണം
പൊട്ടിച്ചിരിക്ക് ചിരിക്ക് ചിങ്കാരി
പാറി പറക്ക് പറക്ക് പൂവാലി
തിറ കെട്ടി തുടി കൊട്ടി പൊടി പൂരത്തിൻ
മേളത്തിൽ അമൃതടിച്ചേ
(തേവരത്തെരുവിലിന്ന്..)

ĕnikku kiṭṭī muṭṭāyi
kalabilakkaṇa muṭṭāyī
kŏdi piḍikkaṇḍa kuṭṭāyī
kaḍi piḍikkeṇḍa luṭṭāyī
ninakkuṁ kiṭṭuṁ muṭṭāyī
palabalabala palabalabala palabalabala muṭṭāyī
muṭṭāyī muṭṭāyī buddhimuṭṭāyī

tevarattĕruvilinnu teroṭṭaṁ
komarattirayiḽakkuṁ tiṟayāṭṭaṁ
āghoṣakkŏḍiyeṟuṁ sĕmmāna sĕrivāgĕ
mattāppin kuḍamāṭraṅṅaḽ
pŏṭṭiccirikk sirikk siṅgāri
pāṟippaṟakk paṟakk pūvāli
tiṟa kĕṭṭi tuḍigŏṭṭi pŏḍi pūrattin
meḽattil amṛtaḍicce
(tevarattĕruvilinn..)

pŏnmāḍaṁ kattiyat pŏṭṭanaṟiññilla satyaṁ
bhūgoḽaṁ viṭrat puḽḽoraṟiññilla

kalyāṇa katha sŏlli kaiyyatti kuṟi kŏtti
tattamma kai niṟaññe
kūṭṭattil kūḍi ninn kuññomal kaḽi paṟaññ
pŏn dūval kāṭruṇarnne
kāṇākkumbiḽ pŏnnu kaviññe
kanninilāvin koḍiyulaññe
kāṭṭilĕ ambalattil kāvilĕ kūttaraṅṅil
māmaḻa tagilaḍi keṭṭe
pŏṭṭi sirikk sirikk siṅgāri
pāṟi paṟakk paṟakk pūvāli
tiṟa kĕṭṭi tuḍi kŏṭṭi pŏḍi pūrattin
meḽattil amṛtaḍicce
(tevarattĕruvilinn..)

taḽḽ taḽḽ sakkaḍavaṇḍi
taḽḽ taḽḽ tukkaḍa vaṇḍi
tuḽḽi tuḽḽi tummaṇa vaṇḍi oṭṭān vā
taḽḽ taḽḽ sakkaḍavaṇḍi
taḽḽ taḽḽ tukkaḍa vaṇḍi
tuḽḽi tuḽḽi tummaṇa vaṇḍi oṭṭān vā vā vā vā vā

āḽillā kaḽivaṇḍi kadagillā kudiravaṇḍi
kalyāṇatterŏruṅṅi
kalyāṇattereṟi saṅṅādiccĕkkanmār
saṅṅāttaṁ kūḍi vanne
vīḍāṇĕṅgil pĕṇgŏḍi veṇaṁ
pĕṇgŏḍiyĕṅgil āṇduṇa veṇaṁ
āṇ tuṇa kūṭṭarumāy pĕṇmaṇi paiṅgiḽikk
māṁgala tuyiluṇareṇaṁ
pŏṭṭiccirikk sirikk siṅgāri
pāṟi paṟakk paṟakk pūvāli
tiṟa kĕṭṭi tuḍi kŏṭṭi pŏḍi pūrattin
meḽattil amṛtaḍicce
(tevarattĕruvilinn..)