Terottam

തേരോട്ടം
Year
Language

തേരോട്ടം തേരോട്ടം
ജീവിതമെന്നും തേരോട്ടം
സുഖദുഖതിന്നുരുളുകള്‍ പൊട്ടി
പാഞ്ഞുപോകും തേരോട്ടം
തേരോട്ടം തേരോട്ടം

പാപപുണ്യ കര്‍മ്മഫലങ്ങള്‍
കുതിരകള്‍ പൂട്ടി വലിക്കും
പഞ്ചഭൂതശില്പികള്‍ തീര്‍ക്കൂമീ
പഴയശരീരരഥത്തില്‍..
രഥത്തിലുണ്ടൊരു വിരുന്നുകാരന്‍ -
പ്രാണനെന്നൊരു സഞ്ചാരി (തേരോട്ടം)

മായയാ‍കും മൂടല്‍മഞ്ഞിന്‍
മാറാലകളുടെ നടുവില്‍
സ്വാര്‍ഥമോഹം കാറ്റുവിതക്കുമീ
സ്വപ്നാടകരുടെയിടയില്‍
മനസ്സെടുത്തു കടിഞ്ഞാണാക്കും
മുക്തിയെന്നൊരു തേരാളി (തേരോട്ടം)

teroṭṭaṁ teroṭṭaṁ
jīvidamĕnnuṁ teroṭṭaṁ
sukhadukhadinnuruḽugaḽ pŏṭṭi
pāññuboguṁ teroṭṭaṁ
teroṭṭaṁ teroṭṭaṁ

pābabuṇya karmmaphalaṅṅaḽ
kudiragaḽ pūṭṭi valikkuṁ
pañjabhūdaśilbigaḽ tīrkkūmī
paḻayaśarīrarathattil..
rathattiluṇḍŏru virunnugāran -
prāṇanĕnnŏru sañjāri (teroṭṭaṁ)

māyayāguṁ mūḍalmaññin
māṟālagaḽuḍĕ naḍuvil
svārdhamohaṁ kāṭruvidakkumī
svapnāḍagaruḍĕyiḍayil
manassĕḍuttu kaḍiññāṇākkuṁ
muktiyĕnnŏru terāḽi (teroṭṭaṁ)