Tenni maunam tenni

തേങ്ങി മൗനം തേങ്ങി
Work
Year
Language

തേങ്ങി മൌനം തേങ്ങി...ഇടനെഞ്ചില്‍ വീണ തേങ്ങി
ആത്മാവിന്‍ തന്തിയില്‍...എന്നോര്‍മ്മകള്‍ വിതുമ്പി
തേങ്ങി മൌനം തേങ്ങീ...

ആദ്യാക്ഷരം അമ്മയാകുമീ നാവില്‍
പാലൂട്ടി നീ മനസ്സില്‍ പകര്‍ന്നു സ്നേഹം
ആരോ കാതില്‍ മൂളും താരാട്ടിന്‍ ശീലുകള്‍
വീണ്ടും കേട്ടു...സാന്ത്വനം....
തേങ്ങി മൌനം തേങ്ങീ.....

ഈറന്‍മൂടുമീ പകലിന്റെ നൊമ്പരങ്ങള്‍
കേള്‍ക്കാതെ പോയ്‌ മഞ്ഞുമൂടും രാത്രിയെന്നും
നക്ഷത്രങ്ങള്‍ സാക്ഷി... ഈ മൌനം സാക്ഷി
എങ്ങോ കേട്ടു..സാന്ത്വനം....
(തേങ്ങി മൌനം തേങ്ങി.........)

teṅṅi maൌnaṁ teṅṅi...iḍanĕñjil vīṇa teṅṅi
ātmāvin dandiyil...ĕnnormmagaḽ vidumbi
teṅṅi maൌnaṁ teṅṅī...

ādyākṣaraṁ ammayāgumī nāvil
pālūṭṭi nī manassil pagarnnu snehaṁ
āro kādil mūḽuṁ tārāṭṭin śīlugaḽ
vīṇḍuṁ keṭṭu...sāndvanaṁ....
teṅṅi maൌnaṁ teṅṅī.....

īṟanmūḍumī pagalinṟĕ nŏmbaraṅṅaḽ
keḽkkādĕ poy‌ maññumūḍuṁ rātriyĕnnuṁ
nakṣatraṅṅaḽ sākṣi... ī maൌnaṁ sākṣi
ĕṅṅo keṭṭu..sāndvanaṁ....
(teṅṅi maൌnaṁ teṅṅi.........)