Telivilakku kandurakkumee

തെളിവിളക്കു കണ്‍തുറക്കുമീ
Year
Language

തെളിവിളക്കു കണ്‍ തുറക്കുമീ
ജനുവരിത്തണുപ്പു രാത്രിയില്‍
നിറനിലാപ്പളുങ്കു ചില്ലുകള്‍
ചിതറി മിന്നി മാഞ്ഞ മാത്രയില്‍
മനസ്സിനുള്ളില്‍ കൂടു വെച്ച
മരതകക്കിളിക്കിടാങ്ങള്‍
മതിമറന്നു പാടിയാടി വാ...(മനസ്സിനുള്ളില്‍..)
അരികിലരികിലരികിലരികിൽ അലസമലസമലസമലസം....
(തെളിവിളക്കു....)

വര്‍ണ്ണരാജികള്‍ പീലിവീശുമീ
ശ്യാമരാത്രി മണ്ഡപങ്ങളില്‍
സ്വര്‍ണ്ണവീണ തന്‍ നേര്‍ത്ത തന്തിയായ്
പൂവിടുന്ന രാഗവീചിയായ്
തിര തിരഞ്ഞു തെന്നിനീങ്ങും ആര്‍ദ്ര മൌനമേ
മല മുകർന്നു പാറിവന്ന മന്ത്രശലഭമേ(തിര തിരഞ്ഞു...)
ഇനിയുമിനിയുമിനിയുമിനിയും ഇതിലെയിതിലെയിതിലെ....
(തെളിവിളക്കു....)

കര്‍ണ്ണികാരങ്ങള്‍ കണ്‍ തുറക്കുമീ
കുഞ്ഞു കുഞ്ഞു താരകങ്ങളില്‍
നെഞ്ചിനുള്ളിലെ മഞ്ജുവല്ലിയായ്
സാന്ത്വനങ്ങൾ ചൈത്രസന്ധ്യയായ്
സ്വയമലിഞ്ഞു പാട്ടു പാടും
പൂര്‍ണ്ണ ചന്ദ്രികേ....
സ്വരമുതിര്‍ന്നു പെയ്തു തീര്‍ന്ന
രാഗമാലികേ.....(സ്വയമലിഞ്ഞു..)
അഴകിലഴകിലഴകിലഴകിൽ ഒഴുകിയൊഴുകിയൊഴുകി വാ.....
(തെളിവിളക്കു....)

tĕḽiviḽakku kaṇ tuṟakkumī
januvarittaṇuppu rātriyil
niṟanilāppaḽuṅgu sillugaḽ
sidaṟi minni māñña mātrayil
manassinuḽḽil kūḍu vĕcca
maradagakkiḽikkiḍāṅṅaḽ
madimaṟannu pāḍiyāḍi vā...(manassinuḽḽil..)
arigilarigilarigilarigil alasamalasamalasamalasaṁ....
(tĕḽiviḽakku....)

varṇṇarājigaḽ pīlivīśumī
śyāmarātri maṇḍabaṅṅaḽil
svarṇṇavīṇa tan nertta tandiyāy
pūviḍunna rāgavīsiyāy
tira tiraññu tĕnninīṅṅuṁ ārdra maൌname
mala mugarnnu pāṟivanna mandraśalabhame(tira tiraññu...)
iniyuminiyuminiyuminiyuṁ idilĕyidilĕyidilĕ....
(tĕḽiviḽakku....)

karṇṇigāraṅṅaḽ kaṇ tuṟakkumī
kuññu kuññu tāragaṅṅaḽil
nĕñjinuḽḽilĕ mañjuvalliyāy
sāndvanaṅṅaḽ saitrasandhyayāy
svayamaliññu pāṭṭu pāḍuṁ
pūrṇṇa sandrige....
svaramudirnnu pĕydu tīrnna
rāgamālige.....(svayamaliññu..)
aḻagilaḻagilaḻagilaḻagil ŏḻugiyŏḻugiyŏḻugi vā.....
(tĕḽiviḽakku....)