Tecci pootte

തെച്ചി പൂത്തേ
Work
Year
Language

തെച്ചി പൂത്തേ ചെമ്പകം പൂത്തേ
കാട്ടുപെണ്ണിന്റെ കവിളു തുടുത്തേ
കണ്ണിനും കരളിനും മോഹമുദിച്ചേ
കയ്യിനും മെയ്യിനും ദാഹമുദിച്ചേ
തെച്ചി പൂത്തേ ചെമ്പകം പൂത്തേ
കാട്ടുപെണ്ണിന്റെ കവിളു തുടുത്തേ

തുള്ളിക്കളിക്കെടി കള്ളിപ്പെണ്ണേ നിന്റെ
വള്ളിക്കുടിലിൽ വരണൊണ്ട് മാരൻ
നിന്റെ മാരൻ മണിമാരൻ
മുല്ലപ്പൂമാല കാത്തിരുപ്പുണ്ടേ
പുള്ളിപ്പൂഞ്ചേല ചുറ്റെടി കണ്ണേ പെണ്ണേ
തെച്ചി പൂത്തേ ചെമ്പകം പൂത്തേ

നങ്ങയെവിടെ മങ്കയെവിടെ
തിങ്കളുദിച്ചൊരു മാനത്ത്
താളമെവിടെ മേളമെവിടെ
താലികെട്ടിനൊരുങ്ങിയ്ക്കോ....
(തെച്ചി പൂത്തേ......)
താനെതന്തോ... തന്താനെതന്തോ...
തന്താനെതന്തോ...തന്താനെതന്തോ....

tĕcci pūtte sĕmbagaṁ pūtte
kāṭṭubĕṇṇinṟĕ kaviḽu tuḍutte
kaṇṇinuṁ karaḽinuṁ mohamudicce
kayyinuṁ mĕyyinuṁ dāhamudicce
tĕcci pūtte sĕmbagaṁ pūtte
kāṭṭubĕṇṇinṟĕ kaviḽu tuḍutte

tuḽḽikkaḽikkĕḍi kaḽḽippĕṇṇe ninṟĕ
vaḽḽikkuḍilil varaṇŏṇḍ māran
ninṟĕ māran maṇimāran
mullappūmāla kāttiruppuṇḍe
puḽḽippūñjela suṭrĕḍi kaṇṇe pĕṇṇe
tĕcci pūtte sĕmbagaṁ pūtte

naṅṅayĕviḍĕ maṅgayĕviḍĕ
tiṅgaḽudiccŏru mānatt
tāḽamĕviḍĕ meḽamĕviḍĕ
tāligĕṭṭinŏruṅṅiykko....
(tĕcci pūtte......)
tānĕdando... tandānĕdando...
tandānĕdando...tandānĕdando....