തൈർക്കുടം തകർത്തുവോ നീ
ചൊല്ലൂ കണ്ണാ തായ യശോദ ചോദിച്ചൂ (2)
ചൂരലൊന്നു കൈയ്യിലേന്തി ചുളിഞ്ഞ പുരികവുമായ്
തായ യശോദ ചോദിച്ചൂ
തെയ് തരികിട ധിമൃതൈ
(തൈർക്കുടം...)
വിളയാടി വിശന്നപ്പോ ആയർക്കിടാങ്ങൾക്കെല്ലാം
തൈർച്ചോറു തിന്നാൻ കൊതിയായി (2)
ഉറ്റവരോതും മൊഴി കേട്ടപ്പോൾ
മറ്റൊന്നും ഞാൻ ചിന്തിച്ചില്ല (2)
ഉരലിന്മേലേറി നിന്നു ഉറിയിന്മേലേറ്റി വെച്ച
തൈർക്കുടം തൊട്ടപ്പോഴേക്കും
തെയ് തരികിട ധിമൃതൈ
(തൈർക്കുടം...)
അമ്പാടി മുറ്റത്തുള്ള മണ്ണു കണ്ണൻ തിന്ന നേരം
വായ് തുറക്കാൻ ചൊല്ലി യശോദ (2)
ഗോപൻ വായ തുറക്കാഞ്ഞപ്പോ
കോപത്തോടേ അടുത്തു യശോദ (2)
ബാലൻ മെല്ലെ വായ് തുറക്കെ
ചേലെഴുന്ന കുഞ്ഞു വായിൽ
അണ്ഡ കടാഹം കണ്ടു യശോദ
തെയ് തരികിട ധിമൃതൈ
(തൈർക്കുടം...)