തരിവള കരിവള വില്‍ക്കാനെത്തിയ
തരുണീമണികള്‍ ഞങ്ങള്‍
സോപ്പു ചീപ്പു കണ്ണാടി വില്‍ക്കാനെത്തിയ
കൂട്ടുകാരികള്‍ ഞങ്ങള്‍
(തരിവള)
സുന്ദരിമാരുടെ നെറ്റിയിലണിയാന്‍
സിന്ദൂരമിത്തിരി വേണ്ടേ
സുന്ദരന്‍മാരുടെ മുടിയില്‍ പൂശാന്‍
സുഗന്ധതൈലം വേണ്ടേ
(സുന്ദരന്‍മാരുടെ)
ഗുണമോ മെച്ചം പണമോ തുച്ഛം
വന്നാട്ടേ കൈനീട്ടം തന്നാട്ടേ
(തരിവള)
അഴകുള്ള മിഴിയില്‍ വാലിട്ടെഴുതാന്‍
അഞ്ജനമിത്തിരി വേണ്ടേ
(അഴകുള്ള)
ചുരുണ്ട നീലപ്പൂമുടി കെട്ടാന്‍
ചുവന്ന റിബ്ബണ്‍ വേണ്ടേ
(ചുരുണ്ട)
കളഭം വേണ്ടേ കമ്മലു വേണ്ടേ
വന്നാട്ടേ കൈനീട്ടം തന്നാട്ടേ
(തരിവള)