Tangappavan kinnam

തങ്കപ്പവൻ കിണ്ണം
Work
Year
Language

തങ്കപ്പവന്‍ കിണ്ണം താളമാടി
താളത്തിനൊത്തൊരു പാട്ടു പാടി
കുറുമൊഴിക്കുളങ്ങരെ കുളിക്കാന്‍ വാ
കുറുന്തേനിടത്തിലെ കിളിമകളേ (തങ്കപ്പവന്‍)

അല്ലിയോടം നിറച്ചെണ്ണയുണ്ടോ
അഞ്ചിലത്താളി പറിച്ചിട്ടുണ്ടോ
അടിമുണ്ടും മേല്‍മുണ്ടുമഴിച്ചിടുമ്പോള്‍
അരയ്ക്കു ചുറ്റാനുള്ള കച്ചയുണ്ടോ
എണ്ണയുണ്ടഞ്ചിലത്താളിയുണ്ട്
പൊന്നും കസവുള്ള കച്ചയുണ്ട്
ആ .. ആ.. ആ.. (തങ്കപ്പവന്‍)

നാഗപുരം പട്ടെടുത്തു വെച്ചോ
നാഭിപ്പൂമാല പൊതിഞ്ഞു വെച്ചോ
കുളികഴിഞ്ഞേഴിലക്കുറികള്‍ ചാര്‍ത്താന്‍
കതിര്‍മുഖക്കണ്ണാടിക്കൂടെടുത്തോ
പട്ടുണ്ടലങ്കാരച്ചെപ്പുമുണ്ട്
മുത്തുകണ്ണാടിയളുക്കുമുണ്ട്
ആ .. ആ.. ആ.. (തങ്കപ്പവന്‍)

അമ്പലത്താഴത്തെ പൂക്കുളത്തില്‍
അരഞ്ഞാണപ്പാടോളം വെള്ളമുണ്ടോ
അരികത്തെ നീരാട്ടു പൂങ്കടവില്‍
ആണുങ്ങളാരാനും കുളിക്കണുണ്ടോ
പൊയ്കയില്‍ മാറോളം വെള്ളമുണ്ട്
ആണുങ്ങള്‍ മുങ്ങിക്കുളിക്കണുണ്ട്
ആ .. ആ.. ആ.. (തങ്കപ്പവന്‍)

taṅgappavan kiṇṇaṁ tāḽamāḍi
tāḽattinŏttŏru pāṭṭu pāḍi
kuṟumŏḻikkuḽaṅṅarĕ kuḽikkān vā
kuṟundeniḍattilĕ kiḽimagaḽe (taṅgappavan)

alliyoḍaṁ niṟaccĕṇṇayuṇḍo
añjilattāḽi paṟicciṭṭuṇḍo
aḍimuṇḍuṁ melmuṇḍumaḻicciḍumboḽ
araykku suṭrānuḽḽa kaccayuṇḍo
ĕṇṇayuṇḍañjilattāḽiyuṇḍ
pŏnnuṁ kasavuḽḽa kaccayuṇḍ
ā .. ā.. ā.. (taṅgappavan)

nāgaburaṁ paṭṭĕḍuttu vĕcco
nābhippūmāla pŏdiññu vĕcco
kuḽigaḻiññeḻilakkuṟigaḽ sārttān
kadirmukhakkaṇṇāḍikkūḍĕḍutto
paṭṭuṇḍalaṅgāraccĕppumuṇḍ
muttugaṇṇāḍiyaḽukkumuṇḍ
ā .. ā.. ā.. (taṅgappavan)

ambalattāḻattĕ pūkkuḽattil
araññāṇappāḍoḽaṁ vĕḽḽamuṇḍo
arigattĕ nīrāṭṭu pūṅgaḍavil
āṇuṅṅaḽārānuṁ kuḽikkaṇuṇḍo
pŏygayil māṟoḽaṁ vĕḽḽamuṇḍ
āṇuṅṅaḽ muṅṅikkuḽikkaṇuṇḍ
ā .. ā.. ā.. (taṅgappavan)