ഹ ഹ ഹ ഹ
തമ്പ്രാൻ കൊതിച്ചത് നറുംപാല്
വൈദ്യൻ വിധിച്ചതും നറുംപാല്
(തമ്പ്രാൻ....)
സ്നേഹിച്ചു ലാളിച്ചു തഴുകിയെന്നെ
പ്രേമിച്ചു എന്തേ ചെയ്താല് ?
അമ്പലക്കുളങ്ങരെ കുളിക്കാൻ ചെന്നപ്പോൾ
ആനവാൽമോതിരം കളഞ്ഞു കിട്ടി
(അമ്പലക്കുളങ്ങരെ....)
കല്യാണപ്രായത്തിൽ ആശിച്ചപോലൊരു
കല്യാണച്ചെറുക്കനെ കണ്ടുകിട്ടി
(കല്യാണപ്രായത്തിൽ....)
പാർവ്വതിദേവി പരിണയം ചെയ്തൊരു
പന്നഗാഭരണൻ പരമേശൻ
(പാർവ്വതിദേവി....)
മുടിയിൽ ഗംഗയെ പാർപ്പിച്ച പോലെന്നെ
മുറിയിൽ എന്തേ ഒളിപ്പിച്ചു ?
(മുടിയിൽ....)
കണ്ണുനീർത്തുള്ളിയോടെന്നെ ഉപേക്ഷിച്ച
ബ്രഹ്മചാരിയേ....
(കണ്ണുനീർത്തുള്ളി....)
അനുശോചനം അനുശോചനം
അനുശോചനം
രോഗിയോ മനോരോഗിയോ നീ
സിദ്ധനോ സാധുവോ സന്യാസിയോ
(രോഗിയോ....)
അനുശോചനം അനുശോചനം...