Taccoli veettile

തച്ചോളി വീട്ടിലെ
Year
Language

തച്ചോളിവീട്ടിലെ താരമ്പനിന്നലെ
തങ്കക്കിനാവില്‍ വിരുന്നു വന്നൂ...
ഇന്നോളം ചൂടാത്ത കുളിരു തന്നു
കവിളില്‍ എന്നെന്നും മായാത്ത മുദ്ര തന്നു
തച്ചോളിവീട്ടിലെ താരമ്പനിന്നലെ
തങ്കക്കിനാവില്‍ വിരുന്നു വന്നൂ...

പൂണൂല്‍ പരിചുള്ള പൂഞ്ചുണങ്ങും
പൂവമ്പന്‍ തോല്‍ക്കും ഉടല്‍വടിവും
(പൂണൂല്‍ പരിചുള്ള.....)
ഇരുട്ടത്തൊളിമിന്നും മാരനാണേ എന്റെ
ഹൃദയം കവര്‍ന്നെടുത്ത ചോരനാണേ
അവന്‍ ഹൃദയം കവര്‍ന്നെടുത്ത ചോരനാണേ
ആ...ആ...ആ...ആ...
ലലലല്ല....ലലലല്ല...
ആ ആ ആ ആ ആ ആ

തച്ചോളിവീട്ടിലെ താരമ്പനിന്നലെ
തങ്കക്കിനാവില്‍ വിരുന്നു വന്നൂ...

തെളിവാനം പോലെ വിരിഞ്ഞ നെഞ്ചും
തേനിറ്റുതിരുന്ന പുഞ്ചിരിയും
(തെളിവാനം പോലെ....)
കൈതപ്പൂ നിറമുള്ള വീരനാണേ എന്റെ
കരളില്‍ കുടികൊള്ളും ദേവനാണേ
അവന്‍ കരളില്‍ കുടികൊള്ളും ദേവനാണേ
ആ...ആ...ആ...ആ...
ലലലല്ല....ലലലല്ല...
ആ ആ ആ ആ ആ ആ

തച്ചോളിവീട്ടിലെ താരമ്പനിന്നലെ
തങ്കക്കിനാവില്‍ വിരുന്നു വന്നൂ...
ഇന്നോളം ചൂടാത്ത കുളിരു തന്നു
കവിളില്‍ എന്നെന്നും മായാത്ത മുദ്ര തന്നു..
കവിളില്‍ എന്നെന്നും മായാത്ത മുദ്ര തന്നു
തച്ചോളിവീട്ടിലെ താരമ്പനിന്നലെ
തങ്കക്കിനാവില്‍ വിരുന്നു വന്നൂ...
തങ്കക്കിനാവില്‍ വിരുന്നു വന്നൂ...

taccoḽivīṭṭilĕ tārambaninnalĕ
taṅgakkināvil virunnu vannū...
innoḽaṁ sūḍātta kuḽiru tannu
kaviḽil ĕnnĕnnuṁ māyātta mudra tannu
taccoḽivīṭṭilĕ tārambaninnalĕ
taṅgakkināvil virunnu vannū...

pūṇūl parisuḽḽa pūñjuṇaṅṅuṁ
pūvamban dolkkuṁ uḍalvaḍivuṁ
(pūṇūl parisuḽḽa.....)
iruṭṭattŏḽiminnuṁ māranāṇe ĕnṟĕ
hṛdayaṁ kavarnnĕḍutta soranāṇe
avan hṛdayaṁ kavarnnĕḍutta soranāṇe
ā...ā...ā...ā...
lalalalla....lalalalla...
ā ā ā ā ā ā

taccoḽivīṭṭilĕ tārambaninnalĕ
taṅgakkināvil virunnu vannū...

tĕḽivānaṁ polĕ viriñña nĕñjuṁ
teniṭrudirunna puñjiriyuṁ
(tĕḽivānaṁ polĕ....)
kaidappū niṟamuḽḽa vīranāṇe ĕnṟĕ
karaḽil kuḍigŏḽḽuṁ devanāṇe
avan karaḽil kuḍigŏḽḽuṁ devanāṇe
ā...ā...ā...ā...
lalalalla....lalalalla...
ā ā ā ā ā ā

taccoḽivīṭṭilĕ tārambaninnalĕ
taṅgakkināvil virunnu vannū...
innoḽaṁ sūḍātta kuḽiru tannu
kaviḽil ĕnnĕnnuṁ māyātta mudra tannu..
kaviḽil ĕnnĕnnuṁ māyātta mudra tannu
taccoḽivīṭṭilĕ tārambaninnalĕ
taṅgakkināvil virunnu vannū...
taṅgakkināvil virunnu vannū...