Taare vaa

താരേ വാ
Year
Language

താരേ വാ തങ്കത്താരേ വാ
ഒരു താരാട്ടന്‍പൊടു പാടാന്‍ വാ
താമരപ്പൂമിഴി പൂട്ടിയിതായെന്‍
തങ്കം മയങ്ങുന്ന കാണാന്‍ വാ

എന്മടിത്തട്ടില്‍ മയങ്ങിക്കിടക്കുന്ന
കണ്മണിപ്പൈതലെ കണ്ടോ നിങ്ങള്‍
എന്നുമേ നമ്മള്‍ക്കു പുണ്യം കുറിക്കുന്ന
വിണ്ണിന്റെ താക്കോല്‍ കണ്ടോ നിങ്ങള്‍ 

പിച്ചവെച്ചോടിയെന്‍ മുറ്റത്തുനീളെ
തെച്ചിപ്പൂതൂവുമീ പിഞ്ചുപാദങ്ങള്‍
നാളത്തെ നാടുനയിക്കുന്ന കാണാന്‍
നാകം വിട്ടിനി പോരുമോ നിങ്ങള്‍

ഇന്‍ഡ്യനശിപ്പിക്കും ജാതികളില്ല
ഇന്നാസോദരര്‍ തങ്ങളില്‍ത്തല്ലാന്‍
മാനുഷര്‍ക്കെന്മകന്‍ മാതൃകയാകും
മാവേലിക്കാലം മറന്നേ പോകും

tāre vā taṅgattāre vā
ŏru tārāṭṭanpŏḍu pāḍān vā
tāmarappūmiḻi pūṭṭiyidāyĕn
taṅgaṁ mayaṅṅunna kāṇān vā

ĕnmaḍittaṭṭil mayaṅṅikkiḍakkunna
kaṇmaṇippaidalĕ kaṇḍo niṅṅaḽ
ĕnnume nammaḽkku puṇyaṁ kuṟikkunna
viṇṇinṟĕ tākkol kaṇḍo niṅṅaḽ 

piccavĕccoḍiyĕn muṭrattunīḽĕ
tĕccippūdūvumī piñjubādaṅṅaḽ
nāḽattĕ nāḍunayikkunna kāṇān
nāgaṁ viṭṭini porumo niṅṅaḽ

inḍyanaśippikkuṁ jādigaḽilla
innāsodarar taṅṅaḽilttallān
mānuṣarkkĕnmagan mātṛkayāguṁ
māvelikkālaṁ maṟanne poguṁ