Taaranooburam saartti

താരനൂപുരം ചാർത്തി
Work
Year
Language

താരനൂപുരം ചാര്‍ത്തി മൂകയാമം
ശ്യാമപരിഭവം പെയ്തു... മഞ്ഞു വീണു...
മൗനരാഗമോടെ പ്രിയചന്ദ്രലേഖ നിന്നു...

താരനൂപുരം ചാര്‍ത്തി സ്നേഹയാമം
ശ്യാമപരിഭവം പെയ്തു... മഞ്ഞു വീണു...
മൗനരാഗമോടെ പ്രിയചന്ദ്രലേഖ നിന്നു...

പുടവയായ് നിലാവുലഞ്ഞു ഋതുപരിണയം തുടങ്ങി
പൊന്നുനൂലരഞ്ഞാണം കുളിരരുവിയില്‍ കിലുങ്ങി
മായാതീരം ദൂരേ അണിഞ്ഞൊരുങ്ങി...
തിരി തെളിഞ്ഞുണര്‍ന്നു... അവളൊരുങ്ങിനിന്നു...

(താരനൂപുരം)

പാതിരാക്കടമ്പിന്‍‌മേല്‍ കിളി പാടുവാന്‍ മറന്നു
അമ്പലക്കുളങ്ങരെയെങ്ങോ പൂപ്പാല പൂത്തുനിന്നു
മേലേക്കാവില്‍ ആരോ നടതുറന്നു...
തിരുനട തുറന്നു... അവള്‍ തൊഴുതുനിന്നു...

(താരനൂപുരം)

tāranūburaṁ sārtti mūgayāmaṁ
śyāmabaribhavaṁ pĕydu... maññu vīṇu...
maunarāgamoḍĕ priyasandralekha ninnu...

tāranūburaṁ sārtti snehayāmaṁ
śyāmabaribhavaṁ pĕydu... maññu vīṇu...
maunarāgamoḍĕ priyasandralekha ninnu...

puḍavayāy nilāvulaññu ṛtubariṇayaṁ tuḍaṅṅi
pŏnnunūlaraññāṇaṁ kuḽiraruviyil kiluṅṅi
māyādīraṁ dūre aṇiññŏruṅṅi...
tiri tĕḽiññuṇarnnu... avaḽŏruṅṅininnu...

(tāranūburaṁ)

pādirākkaḍambin‌mel kiḽi pāḍuvān maṟannu
ambalakkuḽaṅṅarĕyĕṅṅo pūppāla pūttuninnu
melekkāvil āro naḍaduṟannu...
tirunaḍa tuṟannu... avaḽ tŏḻuduninnu...

(tāranūburaṁ)