Taarage rajada taarage

താരകേ രജത താരകേ
Year
Language

താരകേ രജതതാരകേ...
താരകേ രജതതാരകേ....
നിന്റെ സഞ്ചാരപഥങ്ങള്‍ തേടി ഞാന്‍
നിഴല്‍ പോലെ പുറകെ വന്നൂ
ഒരു മണല്‍ക്കാറ്റുപോലെ അലഞ്ഞു
താരകേ രജതതാരകേ
നിന്റെ സഞ്ചാരപഥങ്ങള്‍ തേടി ഞാന്‍
ആ....ആ....ആ.....

മോഹദാഹങ്ങള്‍തന്‍ തിരകളില്‍ ഞാനൊരു
പായ്മരതോണി പോലുലഞ്ഞു
ഞാന്‍ പായ്മരത്തോണി പോലുലഞ്ഞു
എന്‍ ജീവപുഷ്പത്തിന്‍ കവിളില്‍ ദുഃഖത്തിന്‍
കണ്ണീര്‍ പളുങ്കുതുള്ളി നിറഞ്ഞു
കണ്ണീര്‍ പളുങ്കുതുള്ളി നിറഞ്ഞു....

താരകേ രജതതാരകേ
നിന്റെ സഞ്ചാരപഥങ്ങള്‍ തേടി ഞാന്‍
ആ...ആ....ആ...

നിനക്കുറങ്ങാനെന്‍ അരികില്‍ ഞാനൊരു
നിര്‍മയ ശയനമഞ്ചമൊരുക്കി
ഞാന്‍ നിര്‍മയ ശയനമഞ്ചമൊരുക്കി
അതില്‍ നിന്നെ കൊണ്ടുവന്നിരുത്താനായ് ഞാന്‍
അനുധാവനം ചെയ്തു നിത്യം
ഞാന്‍ അനുധാവനം ചെയ്തു നിത്യം

താരകേ രജതതാരകേ
നിന്റെ സഞ്ചാരപഥങ്ങള്‍ തേടി ഞാന്‍
നിഴല്‍ പോലെ പുറകെ വന്നൂ
ഒരു മണല്‍ക്കാറ്റുപോലെ അലഞ്ഞു...

tārage rajadadārage...
tārage rajadadārage....
ninṟĕ sañjārabathaṅṅaḽ teḍi ñān
niḻal polĕ puṟagĕ vannū
ŏru maṇalkkāṭrubolĕ alaññu
tārage rajadadārage
ninṟĕ sañjārabathaṅṅaḽ teḍi ñān
ā....ā....ā.....

mohadāhaṅṅaḽtan diragaḽil ñānŏru
pāymaradoṇi polulaññu
ñān pāymarattoṇi polulaññu
ĕn jīvabuṣpattin kaviḽil duḥkhattin
kaṇṇīr paḽuṅguduḽḽi niṟaññu
kaṇṇīr paḽuṅguduḽḽi niṟaññu....

tārage rajadadārage
ninṟĕ sañjārabathaṅṅaḽ teḍi ñān
ā...ā....ā...

ninakkuṟaṅṅānĕn arigil ñānŏru
nirmaya śayanamañjamŏrukki
ñān nirmaya śayanamañjamŏrukki
adil ninnĕ kŏṇḍuvanniruttānāy ñān
anudhāvanaṁ sĕydu nityaṁ
ñān anudhāvanaṁ sĕydu nityaṁ

tārage rajadadārage
ninṟĕ sañjārabathaṅṅaḽ teḍi ñān
niḻal polĕ puṟagĕ vannū
ŏru maṇalkkāṭrubolĕ alaññu...