Taamaraboongulakkadavinu

താമരപൂങ്കുളക്കടവിനു
Year
Language

താമരപ്പൂങ്കുളക്കടവിനു തീരെ
താമസിക്കാനോടിവന്ന കാറ്റേ
ആയിരം നാടുകൾ ചുറ്റി
ആരോമൽ പൂവിനെ മുത്തി
താളമിടാനോടി വന്ന കാറ്റേ
താമരപ്പൂങ്കുളക്കടവിനു തീരെ
താമസിക്കാനോടിവന്ന കാറ്റേ
തൈമണിക്കാറ്റേ

അരിമുല്ല കമനികൾതൻ അരമനകൾക്കുള്ളിൻ
മഴമേഘ രമണികൾതൻ മണിയറകൾക്കുള്ളിൽ (അരിമുല്ല..)
അഴകിന്നവതാരമായി മറഞ്ഞു നിന്നപ്പോൾ
നിന്റെ കൈവിരലുകൾ നെയ്തെടുത്തതേതുരൂപം
പ്രതിരൂപം പ്രതിരൂപം
ലാ ലാ.ലാ.ല ലാ..
താമരപ്പൂങ്കുളക്കടവിനു തീരെ
താമസിക്കാനോടിവന്ന കാറ്റേ
തൈമണിക്കാറ്റേ

നീലമുളം കാടുകൾതൻ നിലവറകൾക്കുള്ളിൽ
കൈതപ്പൂങ്കാവുകൾ തൻ കലവറകൾക്കുള്ളിൽ (നീലമുളം...)
മതിമോഹന ഗാനമായ്‌ ഒളിഞ്ഞു നിന്നപ്പോൾ
നിന്റെ ചുണ്ടിണകളിൽ തങ്ങിനിന്നതേതു രാഗം
അനുരാഗം ഓ...അനുരാഗം
ലാ ലാ.ലാ.ല ലാ..
താമരപ്പൂങ്കുളക്കടവിനു തീരെ
താമസിക്കാനോടിവന്ന കാറ്റേ
തൈമണിക്കാറ്റേ

tāmarappūṅguḽakkaḍavinu tīrĕ
tāmasikkānoḍivanna kāṭre
āyiraṁ nāḍugaḽ suṭri
āromal pūvinĕ mutti
tāḽamiḍānoḍi vanna kāṭre
tāmarappūṅguḽakkaḍavinu tīrĕ
tāmasikkānoḍivanna kāṭre
taimaṇikkāṭre

arimulla kamanigaḽtan aramanagaḽkkuḽḽin
maḻamegha ramaṇigaḽtan maṇiyaṟagaḽkkuḽḽil (arimulla..)
aḻaginnavadāramāyi maṟaññu ninnappoḽ
ninṟĕ kaiviralugaḽ nĕydĕḍuttadedurūbaṁ
pradirūbaṁ pradirūbaṁ
lā lā.lā.la lā..
tāmarappūṅguḽakkaḍavinu tīrĕ
tāmasikkānoḍivanna kāṭre
taimaṇikkāṭre

nīlamuḽaṁ kāḍugaḽtan nilavaṟagaḽkkuḽḽil
kaidappūṅgāvugaḽ tan kalavaṟagaḽkkuḽḽil (nīlamuḽaṁ...)
madimohana gānamāy‌ ŏḽiññu ninnappoḽ
ninṟĕ suṇḍiṇagaḽil taṅṅininnadedu rāgaṁ
anurāgaṁ o...anurāgaṁ
lā lā.lā.la lā..
tāmarappūṅguḽakkaḍavinu tīrĕ
tāmasikkānoḍivanna kāṭre
taimaṇikkāṭre