താഴേക്കടവില് മൊഞ്ചത്തിപ്പൈങ്കിളി
ഒപ്പന പാടണ നേരം
അരികത്തു വന്നൊരു ബദറുല്‍ മുനീറിന്
കരളു തുളയ്ക്കണ നോട്ടം - കണ്ണില്‍
മദനപ്പൂ വിരിയണ തോട്ടം
(താഴേക്കടവില് )
(താന തന്താ .....)
തരിവള പൊട്ടിച്ചിരിച്ചു
തെരമാല കെട്ടിപ്പിടിച്ചു
തരിവള പൊട്ടിച്ചിരിച്ചു - കാലില്‍
തെരമാല കെട്ടിപ്പിടിച്ചു
മണലില്‍ ഉരുളണ ബഹറിലെ കാറ്റും
ഒരു കുടം അത്തര്‍ തളിച്ചു (മണലില്‍ )
(താഴേക്കടവില് )
(താന തന്താ ...)
ഒരു നാണം വന്നു മുളച്ചു
പല വട്ടം കാണാന്‍ കൊതിച്ചു
ഒരു നാണം വന്നു മുളച്ചു - പിന്നെ
പല വട്ടം കാണാന്‍ കൊതിച്ചു
ഖല്‍ബില്‍ കിടക്കണ തത്തമ്മപ്പെണ്ണ്
മോഹബ്ബത്തിന്‍ തട്ടം വിരിച്ചു
(താഴേക്കടവില് )
(താന തന്താ ....)