Taalamboo tottilil

താഴമ്പൂ തൊട്ടിലില്‍
Year
Language

താഴമ്പൂത്തൊട്ടിലില്‍ താമരത്തുമ്പിയെ
താലോലമാട്ടുവാന്‍ കാറ്റേ വാ...
തുമ്പിക്കിടാവിനു സ്വപ്‌നത്തിലായിരം
തുമ്പക്കുടങ്ങളില്‍ പാലൂട്ട്....

(താഴമ്പൂത്തൊട്ടിലില്‍)

തുമ്പിയ്‌ക്കൊരായിരം കുമ്പിളില്‍ തൂവെണ്ണ
അന്‍‌പൊടു നീ കൊട് വെണ്ണിലാവേ
പിച്ചാ പിച്ചാ നടത്തുവാനോടി വാ
പിച്ചകത്തോപ്പിലെ പൂനിലാവേ
താലോലം.... താലോലം....
താമരത്തുമ്പീ താലോലം....

(താഴമ്പൂത്തൊട്ടിലില്‍)

മഞ്ഞക്കിളിയെ കണികണ്ടുണര്‍ന്നാലോ
മന്ദാരപ്പൂ തരും തേന്‍‌മധുരം....
മിന്നും പൊന്നിന്‍ ഞെറിവെച്ചുടുക്കുവാന്‍
ചിങ്ങവെയിലേ ചിറ്റാട തായോ
താലോലം.... താലോലം....
താമരത്തുമ്പീ താലോലം....

(താഴമ്പൂത്തൊട്ടിലില്‍)

tāḻambūttŏṭṭilil tāmarattumbiyĕ
tālolamāṭṭuvān kāṭre vā...
tumbikkiḍāvinu svap‌nattilāyiraṁ
tumbakkuḍaṅṅaḽil pālūṭṭ....

(tāḻambūttŏṭṭilil)

tumbiy‌kkŏrāyiraṁ kumbiḽil tūvĕṇṇa
an‌pŏḍu nī kŏṭ vĕṇṇilāve
piccā piccā naḍattuvānoḍi vā
piccagattoppilĕ pūnilāve
tālolaṁ.... tālolaṁ....
tāmarattumbī tālolaṁ....

(tāḻambūttŏṭṭilil)

maññakkiḽiyĕ kaṇigaṇḍuṇarnnālo
mandārappū taruṁ ten‌madhuraṁ....
minnuṁ pŏnnin ñĕṟivĕccuḍukkuvān
siṅṅavĕyile siṭrāḍa tāyo
tālolaṁ.... tālolaṁ....
tāmarattumbī tālolaṁ....

(tāḻambūttŏṭṭilil)