ങൂം....ങൂം...
സുമംഗലാതിര രാത്രി ഇന്നു
സോപാനസംഗീത രാത്രി
സ്വപ്നങ്ങള്‍ സ്വര്‍ണചൂഡാമണി ചൂടും
സ്വര്‍ഗീയ സുന്ദര രാത്രി
രാത്രീ.. രാത്രീ...
(സുമംഗലാതിര രാത്രി)
മരതകക്കുന്നിന്റെ മടിയില്‍ നിലാവിന്റെ
മാലിനിപുളിനങ്ങളില്(2)
ഋതുമതി പക്ഷികള്‍ മന്മഥധനുസ്സില്‍
മല്ലീശരം തൊടുക്കുന്ന രാത്രി
രാത്രിയില്‍ ഈ പ്രിയ രാത്രിയില്‍
നിന്റെ ഇതളിടും ചൊടികള്‍ ഞാന്‍ നുകരുമല്ലോ
(സുമംഗലാതിര രാത്രി)
മല്ലാക്ഷി ആറിന്റെ മാറില്‍ കുളിരിന്റെ
മാലതിമലരുകളില്
സ്വര്ഗവാതില്ക്കിളികള് മദനവികാരത്തിന്‍
സ്വരമഞ്ജരികള്‍ എഴുതുന്ന രാത്രി
ഈ രാത്രിയില്‍ ഈ രതി രാത്രിയില്‍
നിന്റെ വീണയില്‍ നാദം ഞാന്‍ ഉണര്‍ത്തുമല്ലോ
(സുമംഗലാതിര രാത്രി)