ചിലു ചിലു ചിന്നും ചിന്തുകളിലെന്നും
സ്വരമായ് നിറ നിറയാം...
പുതുവഴകെഴും പൂമഴയിലെന്നും
വരമായ് നന നനയാം...(ചിലു ചിലു...)
കൺകേളിക്കണ്ണാളേ നീയും വാ..
ഹോയ് ഹോയ് ഹോയ്...
ചുണ്ടത്തെ ചിങ്കാരം ചൊല്ലാന്‍ വാ...
ഹോയ് ഹോയ് ഹോയ്...
(ചിലു ചിലു ചിന്നും...)
മാനത്തിരുളിന് കൊമ്പില്‍
ചിറകുകളാട്ടും താരക്കിളികള്
താഴെ താരിന് മിഴിയില്‍ കൗതുകമായ്...
ദൂരത്താരോ പാടും പഴയൊരു പാട്ടിന്
സ്വരജതിയെന്നും
ഏതോ പ്രേമത്തേരിന് മൃദുരവമായ്...
മഞ്ഞിന് മുത്തുകള്‍ മാറിലേന്തിയ
മാരിക്കാറ്റിനെ പുൽകുവാനൊരു
മോഹപ്പൂങ്കുളിര് ചേലുമായ് നീ വാ...
നാണം നാരിടും നീലരാവിനു്
നാളെ ചെമ്പുലര്ക്കാവിലണിയാന്
അല്ലിപ്പൂന്തളിര് ചേല കൊണ്ടേ വാ....
(ചിലു ചിലു ചിന്നും...)
മേഘത്താമ്പാളത്തില്
തെന്നിയുലാവും മിന്നൽക്കൊടിയും
മിസരിപ്പൊന്നായ് മാറില്‍ അണിയിക്കാം
മിന്നാമിന്നിക്കുഞ്ഞിന് കനവുകള്‍
ഈറന്‍ കവിതകളാക്കി
മൗനത്തേനലയിൽ ഞാന്‍ അലിയിക്കാം...
പൂവല് നെഞ്ചിലും പൊന്കിനാവിലും
ഓമൽക്കൈയിലും പെയ്തൊരുങ്ങിയ
താളച്ചീളുകള് പങ്കുവെയ്ക്കാന്‍ വാ...
വർണ്ണപ്പീലികള്‍ വീശിയാടിയ
സ്നേഹം നല്കിടും ചുവടിനാലൊരു
മായാനര്ത്തനം ആടുവാനായ് വാ....
(ചിലു ചിലു ചിന്നും...)