ചെപ്പു തുറന്നേ മാനത്താരോ എങ്ങെങ്ങും
മുത്തു കുടഞ്ഞേ ദൂരത്താരോ...
കൊച്ചു കുടുക്കേല് പൊന്നും കൊണ്ടേ....നീ എന്നില്‍
പത്തരമാറ്റില്‍ മിന്നുന്നുണ്ടേ....
ചന്തമടങ്ങും നേരത്തോ
മഞ്ഞു പുതയ്ക്കും തീരത്തും
ഇക്കിളി കൂട്ടും കാറ്റത്തോ
മത്തുപിടിക്കും നെഞ്ചത്തും
ചിന്നിച്ചിന്നി ചേരും തുരുതുരെയഴകാണേ....
വെൺ താരകളേ....എന്‍ തോഴികളേ....
ഛിൽ ഛിൽ ഛില്ലത്തില്
ധിം ധിം താളത്തില്‍
ഡുംഡും ഡുംഡും മേളത്തില്‍
പംപം പംപം ഇമ്പത്തില്
(ചെപ്പു തുറന്നേ....)
പയ്യെപ്പയ്യെ തിന്നാല്‍ പനയും നുണയാം
ഓ...കയ്യും മെയ്യും പിന്നെ പൊന്നില്‍ പൊതിയാം
ഉലകില്...പൂരം കാണാനെന്നും അലയാം തനിയേ...
ഇഷ്ടംപോലെ എല്ലാം അരികില്‍ നിറയെ
പൊലിമകളെല്ലാം കണിയല്ലേ കണിയല്ലേ...നീളേ...നാളേ...
(ചെപ്പു തുറന്നേ....)
അന്തിക്കള്ളും മോന്തി കനവില്‍ തുഴയാം
എഹേയ്...ചോരക്കണ്ണന്‍ ചായും കടലോ തടയാം
അമൃതിന് ചെപ്പും കൊണ്ടേ മുന്നില്‍ വിരിയും പെണ്ണേ..
അന്നം പോലെ മുന്നില്‍ ഒഴുകും പൊന്നേ
ലഹരികളോടെ പുണരുന്നേ പുണരുന്നേ...ഞാനും..നിന്നെ...
(ചെപ്പു തുറന്നേ....)