Svarnna nilaatteril

സ്വര്‍ണ്ണ നിലാത്തേരില്‍
Work
Year
Language

സ്വര്‍ണ്ണ നിലാത്തേരില്‍ വരുമെന്‍
നീല മുകില്‍പ്രാവേ
നിന്റെ മിഴിപ്പൂവില്‍ നിറയെ
പ്രണയക്കഥയാണോ
ഓര്‍മ്മയിലെന്നും ഓണനിലാവായ്
ഓമനമുത്തേ നീ വിടരൂ
ഓളമുറങ്ങും ഈ മനസ്സാകെ
ഒരു മഴയായ് നീ പെയ്തുണരൂ
പൂങ്കാറ്റിന്‍ ചിറകേറി
വരുമോ നീയരികെ
പൂക്കാലം പോലെന്നില്‍
നിറയൂ നീ പ്രിയനേ
(സ്വര്‍ണ്ണ )

ആയിരമിതളില്‍ മിന്നി വിരിഞ്ഞൊരു
കാര്‍ത്തിക ദീപം പോല്‍
ആരതിയുഴിയും അഞ്ജനമിഴികള്‍
തേടുകയല്ലോ ഞാന്‍
ചെമ്പകമൊട്ടില്‍ മുത്തമിടുന്നൊരു
വണ്ടുകള്‍ പോലെന്റെ
നെഞ്ചിലെ വീണാ തന്ത്രികള്‍ മീട്ടും
നൊമ്പരമല്ലേ നീ
പൂക്കുല ചൂടും കൊന്നമരത്തിന്‍
കൊമ്പിലിരുന്നേതോ
പൂത്തിരുവാതിര മേളമൊരുക്കും
പൂങ്കുയിലല്ലേ നീ
(സ്വര്‍ണ്ണ )

പുലര്‍വെയില്‍ മേലെ പൊന്നരയാലില്‍
കിങ്ങിണി തുള്ളുമ്പോള്‍
പ്രണയസുഗന്ധം കൊണ്ട് തലോടും
കാറ്റായ് നീയെന്നും
ചെമ്പനിനീരിന്‍ ചെപ്പിലൊളിച്ചൊരു
മഞ്ഞുകണം പോലെ
നെഞ്ചിലെ മോഹ ചീലുകലെന്തേ
നീ നിറയുന്നെന്നില്‍
മുന്തിരി നീര്‍ മണി മുത്ത്‌ കിലുങ്ങും
ഒരു ചെറു പുഞ്ചിരിയായ്‌
മഞ്ചലിലേറി വിരുന്നു വരുന്നെന്‍
സ്നേഹിതനല്ലേ നീ
(സ്വര്‍ണ്ണ )

svarṇṇa nilātteril varumĕn
nīla mugilbrāve
ninṟĕ miḻippūvil niṟayĕ
praṇayakkathayāṇo
ormmayilĕnnuṁ oṇanilāvāy
omanamutte nī viḍarū
oḽamuṟaṅṅuṁ ī manassāgĕ
ŏru maḻayāy nī pĕyduṇarū
pūṅgāṭrin siṟageṟi
varumo nīyarigĕ
pūkkālaṁ polĕnnil
niṟayū nī priyane
(svarṇṇa )

āyiramidaḽil minni viriññŏru
kārttiga dībaṁ pol
āradiyuḻiyuṁ añjanamiḻigaḽ
teḍugayallo ñān
sĕmbagamŏṭṭil muttamiḍunnŏru
vaṇḍugaḽ polĕnṟĕ
nĕñjilĕ vīṇā tandrigaḽ mīṭṭuṁ
nŏmbaramalle nī
pūkkula sūḍuṁ kŏnnamarattin
kŏmbilirunnedo
pūttiruvādira meḽamŏrukkuṁ
pūṅguyilalle nī
(svarṇṇa )

pularvĕyil melĕ pŏnnarayālil
kiṅṅiṇi tuḽḽumboḽ
praṇayasugandhaṁ kŏṇḍ taloḍuṁ
kāṭrāy nīyĕnnuṁ
sĕmbaninīrin sĕppilŏḽiccŏru
maññugaṇaṁ polĕ
nĕñjilĕ moha sīlugalĕnde
nī niṟayunnĕnnil
mundiri nīr maṇi mutt‌ kiluṅṅuṁ
ŏru sĕṟu puñjiriyāy‌
mañjalileṟi virunnu varunnĕn
snehidanalle nī
(svarṇṇa )