സ്വര്‍ണ്ണ നാഗങ്ങള്‍ ഇണചേരും യാമം
വര്‍ണ്ണപ്പൂമ്പീലി വിടര്‍ത്തുന്ന വാനം
കാമനെ തിരയുന്ന ഭൂമിദേവിക്ക്
പൂനിലാവിന്‍റെ ഉടയാട മാത്രം
സ്വര്‍ണ്ണ നാഗങ്ങള്‍ ഇണചേരും യാമം
പനിനീര്‍ കടലിലെ കുളികഴിഞ്ഞെത്തിയ
പാര്‍വ്വണ രജനിക്ക് മധുരോന്മാദം
അവളുടെ നെറ്റിയിലെ നക്ഷത്ര മണികളില്‍
മലരമ്പന്‍ തന്നുടെ പ്രതിരൂപം കണ്ടു
(സ്വര്‍ണ്ണ നാഗങ്ങള്‍)
മദന ശരങ്ങളിലെ കനകദളം കൊഴിഞ്ഞു
മനസ്സാകെ അനുരാഗത്തേന്‍ ചുരന്നു
അധരങ്ങള്‍ തുടിക്കയായ് ഒരു ചുംബനം തരൂ
തളിര്‍മേനി തഴുകി ഒന്നെന്നെ പുണരൂ
(സ്വര്‍ണ്ണ നാഗങ്ങള്‍)