ഈ സൊർഗ്ഗമെന്നാലെന്താണളിയാ.. എന്താണു
പൊഴയിലും കൊളത്തിലും പൊന്തിക്കിടക്കണ
പൊരിച്ച മീനുണ്ടേ..
വഴിയില് വഴിയില് മുക്കിന് മുക്കിന് കള്ളിഷാപ്പുണ്ടേ.. (സൊർഗ്ഗ..)
പുലരിയടിച്ചാൽ അന്തിവരേയ്ക്കും
തലകറങ്ങിനടക്കും
അന്തിയും അമൃതും കൂട്ടിയടിച്ചാൽ
അയ്യാ അയ്യയ്യാ. (സൊർഗ്ഗ...)
കപ്പപ്പുഴുക്കും ഞണ്ടും കൊഞ്ചും
പൊരിച്ച താറാവും
സൊർണ്ണത്തളികയിൽ വിളമ്പടി മോളെ
സുന്ദരിപ്പൂമോളെ (സൊർഗ്ഗ...)