Svapnam nirannal

സ്വപ്നം നിറങ്ങള്‍
Language

സ്വപ്നം നിറങ്ങള്‍ ചാര്‍ത്തും സ്വര്‍ഗ്ഗം
അവിടെങ്ങും നിന്‍ മുഖം മാത്രം
സ്വര്‍ണ്ണം കൊണ്ടൊരു ഹംസ രഥം
അതില്‍ നീയും ഞാനും മാത്രം (സ്വപ്നം)

ഗന്ധര്‍വ്വനോടൊത്തൊരപ്സ്സരസായി
രത്ന കിരീടവും ചൂടി (2)
സ്വര്‍ഗ്ഗാംബരത്തിലെ വൈഡൂര്യ പൂവനിയില്‍
ഉത്സവം കാണാനിറങ്ങി (2)
(സ്വപ്നം)

ചന്ദന മേഘങ്ങള്‍ക്കുമ്മ കൊടുക്കുന്ന
ചന്ദ്രികപ്പെണ്ണിന്‍ ചാരേ (2)
ആകാശ കന്യകള്‍ ആരാമ പെണ്‍കൊടികള്‍
ആട്ടവും പാട്ടും മേളം (2)
(സ്വപ്നം)

svapnaṁ niṟaṅṅaḽ sārttuṁ svarggaṁ
aviḍĕṅṅuṁ nin mukhaṁ mātraṁ
svarṇṇaṁ kŏṇḍŏru haṁsa rathaṁ
adil nīyuṁ ñānuṁ mātraṁ (svapnaṁ)

gandharvvanoḍŏttŏrapssarasāyi
ratna kirīḍavuṁ sūḍi (2)
svarggāṁbarattilĕ vaiḍūrya pūvaniyil
utsavaṁ kāṇāniṟaṅṅi (2)
(svapnaṁ)

sandana meghaṅṅaḽkkumma kŏḍukkunna
sandrigappĕṇṇin sāre (2)
āgāśa kanyagaḽ ārāma pĕṇgŏḍigaḽ
āṭṭavuṁ pāṭṭuṁ meḽaṁ (2)
(svapnaṁ)