Svapnalekhe ninre

സ്വപ്നലേഖേ നിന്റെ
Work
Year
Language

സ്വപ്നലേഖേ നിന്റെ സ്വയംവരപ്പന്തലില്‍ ഞാന്‍
പുഷ്പകപ്പല്ലക്കില്‍ പറന്നുവന്നു എന്റെ
മംഗള ശീതള മാല ചാര്‍ത്താന്‍ ഭവാന്‍
മത്സരക്കളരിയില്‍ ജയിച്ചുവന്നു

ഇന്നെന്റെ ചിത്രഹര്‍മ്മ്യ പൂമുഖത്തിരുന്നൊരീ
ഇന്ദ്രചാപം കുലച്ചൂ അങ്ങുവ-
ന്നിന്ദ്രചാപം കുലച്ചൂ
ആ വില്ലിന്‍ സ്വര്‍ണ്ണഞാണില്‍ തൊടുക്കാന്‍ നീ നിന്റെ
പൂവമ്പു തരുമോ ഭൂമിപുത്രീ?
ആര്യപുത്രാ വരൂ‍.. എന്റെ
അര്‍ഘ്യപദ്യാദികള്‍ സ്വീകരിക്കൂ...
ഓ...ഓ......
സ്വപ്നലേഖേ......

മേലാകെ പൂത്തുപൂത്തു ഞാന്‍ തന്നെയൊരു വന-
മാലയായ് മാറിയാലോ -താമര
മാലയായ് മാറിയാലോ?
ആമാല മാറിലിട്ടു നടക്കും ഞാനെന്റെ
രോമാഞ്ചമാകും രാജപുത്രീ
ആര്യപുത്രാ‍ വരൂ .... എന്റെ
അന്തഃപുരം ഭാവാനലങ്കരിക്കൂ

svapnalekhe ninṟĕ svayaṁvarappandalil ñān
puṣpagappallakkil paṟannuvannu ĕnṟĕ
maṁgaḽa śīdaḽa māla sārttān bhavān
matsarakkaḽariyil jayiccuvannu

innĕnṟĕ sitraharmmya pūmukhattirunnŏrī
indrasābaṁ kulaccū aṅṅuva-
nnindrasābaṁ kulaccū
ā villin svarṇṇañāṇil tŏḍukkān nī ninṟĕ
pūvambu tarumo bhūmibutrī?
āryabutrā varū.. ĕnṟĕ
arghyabadyādigaḽ svīgarikkū...
o...o......
svapnalekhe......

melāgĕ pūttubūttu ñān dannĕyŏru vana-
mālayāy māṟiyālo -tāmara
mālayāy māṟiyālo?
āmāla māṟiliṭṭu naḍakkuṁ ñānĕnṟĕ
romāñjamāguṁ rājabutrī
āryabutrā varū .... ĕnṟĕ
andaḥpuraṁ bhāvānalaṅgarikkū