സുരപഥമോ മായാമണ്ഡലമോ
ഈ സുരഭില സുന്ദര മയമണ്ഡപം
(സുരപഥമോ...)
സുരപഥമോ മായാമണ്ഡലമോ
താഴികക്കുടമേന്തും മണിഗോപുരവും
നാഴിക കാക്കുന്ന നാഗഫലകവും
(താഴികക്കുട....)
നീല നിർമ്മല നീരാള തോരണങ്ങളും - 2
നവലഹരിയിൽ ആടും ദേവദാസിയും
സിംഹാസനാരൂഢമേ സ്വാഗതം
ധർമ്മാധർമ്മപാലനേ
നവരസ ബന്ധിത ജീവിതനാടകം...ആ....
നവരസ ബന്ധിത ജീവിതനാടകം
ഉടയവനൊരു രസം മാനവജീവിതം....ആ....
നാരീയവളൊരു നർത്തകിയായാൽ
നാരീയവളൊരു നർത്തകിയായാൽ അവളുടെ
മുഖമതിൽ തേൻശൃംഗാരം
കൌമാരം കയറും കാമിനീ ശൃംഗാരം
രസകരമതിരു കടന്നാൽ മേഷം
(കൌമാരം....)
സിംഹാസനാരൂഢമേ സ്വാഗതം
ധർമ്മാധർമ്മപാലനേ
രാജതന്ത്രങ്ങൾ കാട്ടീടുകെന്നും
മാതൃസ്ഥാനങ്ങൾ മാനിക്കുകെന്നും
സാമഭേദങ്ങൾ കൊണ്ടീടുകെന്നും
പ്രേമിനീതിയ്ക്കായ് ദണ്ഡിക്കുകെന്നും
രാജകർമ്മങ്ങൾ ചെയ്തീടുകെന്നും
പ്രാണബന്ധങ്ങൾ ഓർത്തീടുകെന്നും
സിംഹാസനാരൂഢമേ സ്വാഗതം
ധർമ്മാധർമ്മപാലനേ
surabathamo māyāmaṇḍalamo
ī surabhila sundara mayamaṇḍabaṁ
(surabathamo...)
surabathamo māyāmaṇḍalamo
tāḻigakkuḍamenduṁ maṇigoburavuṁ
nāḻiga kākkunna nāgaphalagavuṁ
(tāḻigakkuḍa....)
nīla nirmmala nīrāḽa toraṇaṅṅaḽuṁ - 2
navalahariyil āḍuṁ devadāsiyuṁ
siṁhāsanārūḍhame svāgadaṁ
dharmmādharmmabālane
navarasa bandhida jīvidanāḍagaṁ...ā....
navarasa bandhida jīvidanāḍagaṁ
uḍayavanŏru rasaṁ mānavajīvidaṁ....ā....
nārīyavaḽŏru narttagiyāyāl
nārīyavaḽŏru narttagiyāyāl avaḽuḍĕ
mukhamadil tenśṛṁgāraṁ
kaൌmāraṁ kayaṟuṁ kāminī śṛṁgāraṁ
rasagaramadiru kaḍannāl meṣaṁ
(kaൌmāraṁ....)
siṁhāsanārūḍhame svāgadaṁ
dharmmādharmmabālane
rājadandraṅṅaḽ kāṭṭīḍugĕnnuṁ
mātṛsthānaṅṅaḽ mānikkugĕnnuṁ
sāmabhedaṅṅaḽ kŏṇḍīḍugĕnnuṁ
preminīdiykkāy daṇḍikkugĕnnuṁ
rājagarmmaṅṅaḽ sĕydīḍugĕnnuṁ
prāṇabandhaṅṅaḽ orttīḍugĕnnuṁ
siṁhāsanārūḍhame svāgadaṁ
dharmmādharmmabālane