Sundara svapnattin poomciragil

സുന്ദര സ്വപ്നത്തിന്‍ പൂംചിറകില്‍
Year
Language

സുന്ദരസ്വപ്നത്തിന്‍ പൂഞ്ചിറകില്‍
നീയെന്നരികില്‍ വന്നെങ്കില്‍
ചാമരം വീശുന്ന തെന്നലായ് നിന്നെ
പുണരാന്‍ കഴിഞ്ഞെങ്കില്‍ ....(സുന്ദരസ്വപ്നത്തിന്‍ ....)

ഒരു ചിത്രം മാത്രം...മഴവില്ലിന്‍ പീലിയാല്‍
എഴുതീ കനവിന്റെ മൺചുമരിൽ (ഒരു ചിത്രം...)
ഒരു ഗാനം മാത്രം മാനസരാഗത്തിന്‍
തംബുരുമീട്ടി പാടീ ഞാന്‍ ..
മറക്കാനാവാതെ...മയങ്ങാനാവാതെ......
ഹൃദയം നിറഞ്ഞു നിന്നൂ..........
സുന്ദരസ്വപ്നത്തിന്‍ പൂഞ്ചിറകില്‍
നീയെന്നരികില്‍ വന്നെങ്കില്‍ .........

മധുരിക്കുമോര്‍മ്മയില്‍ മുഖപടം മാറുന്ന
നാടന്‍ നവവധുവായി സന്ധ്യ....(മധുരിക്കുമോര്‍മ്മയില്‍..)
മോതിരക്കൈ മെല്ലെ മാറോടു ചേര്‍ത്തുകൊണ്ടനുരാഗമോതീ തേന്‍നിലാവു്
ഒരു മുഖമെങ്ങും.....കനവിന്റെ അഴകായി
തുളുമ്പീ പൂങ്കരളില്‍..........
(സുന്ദരസ്വപ്നത്തിന്‍ ....)

sundarasvapnattin pūñjiṟagil
nīyĕnnarigil vannĕṅgil
sāmaraṁ vīśunna tĕnnalāy ninnĕ
puṇarān kaḻiññĕṅgil ....(sundarasvapnattin ....)

ŏru sitraṁ mātraṁ...maḻavillin pīliyāl
ĕḻudī kanavinṟĕ maṇsumaril (ŏru sitraṁ...)
ŏru gānaṁ mātraṁ mānasarāgattin
taṁburumīṭṭi pāḍī ñān ..
maṟakkānāvādĕ...mayaṅṅānāvādĕ......
hṛdayaṁ niṟaññu ninnū..........
sundarasvapnattin pūñjiṟagil
nīyĕnnarigil vannĕṅgil .........

madhurikkumormmayil mukhabaḍaṁ māṟunna
nāḍan navavadhuvāyi sandhya....(madhurikkumormmayil..)
modirakkai mĕllĕ māṟoḍu serttugŏṇḍanurāgamodī tennilāvu്
ŏru mukhamĕṅṅuṁ.....kanavinṟĕ aḻagāyi
tuḽumbī pūṅgaraḽil..........
(sundarasvapnattin ....)