Sugama samgeedam tulumbum

സുഗമ സംഗീതം തുളുമ്പും
Year
Language

സുഗമസംഗീതം തുളുമ്പും
സുന്ദരമാമൊരു തംബുരുവില്‍
സുഗമസംഗീതം തുളുമ്പും
സുന്ദരമാമൊരു തംബുരുവില്‍
ആ സ്വരമഞ്ജരികള്‍ തഴുകിവിടര്‍ത്താന്‍
വിരല്‍മുന തേടുകയായിരുന്നു

താളം വിരിയും തളിര്‍വിരല്‍ കണ്ടു
തംബുരു പുളകം കൊണ്ടു
ഒരുനാള്‍ തംബുരു പുളകം കൊണ്ടു
തന്തികള്‍ താനേ ശ്രുതിയിലലിഞ്ഞു
നാദലയങ്ങളുണര്‍ന്നു അവയില്‍
നാദലയങ്ങളുണര്‍ന്നു
ആ................

മീട്ടും മുന്‍പേ വിരല്‍മുനപോലെ
തംബുരുതളരുകയായി ഉള്ളില്‍
നൊമ്പരമുണരുകയായി
വിരല്‍ പോയാലും തന്തിയിലിനിയും
ശ്രുതിയും താളവുമൊഴുകും
അതിലീ നാദബ്രഹ്മമൊഴുകും

sugamasaṁgīdaṁ tuḽumbuṁ
sundaramāmŏru taṁburuvil
sugamasaṁgīdaṁ tuḽumbuṁ
sundaramāmŏru taṁburuvil
ā svaramañjarigaḽ taḻugiviḍarttān
viralmuna teḍugayāyirunnu

tāḽaṁ viriyuṁ taḽirviral kaṇḍu
taṁburu puḽagaṁ kŏṇḍu
ŏrunāḽ taṁburu puḽagaṁ kŏṇḍu
tandigaḽ tāne śrudiyilaliññu
nādalayaṅṅaḽuṇarnnu avayil
nādalayaṅṅaḽuṇarnnu
ā................

mīṭṭuṁ munpe viralmunabolĕ
taṁburudaḽarugayāyi uḽḽil
nŏmbaramuṇarugayāyi
viral poyāluṁ tandiyiliniyuṁ
śrudiyuṁ tāḽavumŏḻuguṁ
adilī nādabrahmamŏḻuguṁ