Srmgaaram

ശൃംഗാരം
Work
Year
Language

ശൃംഗാരം കുളിര്‍ചാര്‍ത്തിടും സംഗീതം മലര്‍തൂവിടും
മദയാമം രതിയാമം പുഷ്പഗന്ധി ലജ്ജകൊണ്ടു കന്യപോലെ
ഇരുള്‍നീക്കി വിളക്കേന്തും മഞ്ജരീലഹരിപോലെ
പൂനിലാപ്പക്ഷി പാടുമൊരുപാട്ടായ്
പാതിരേ നീ വന്നുമുന്നിലൊരു കൂട്ടായ്
തരിച്ചുനിന്നിടും തുടുത്തനിന്മേനി
എല്ലാരുമെല്ലാരും കണ്ടോട്ടെ

ഹൃദയത്തിന്‍ മിഴികള്‍ തുറന്നാലോ കാണാം
വെളിച്ചം പീലികാള്‍ വിടര്‍ത്തുന്ന തീരം
മഞ്ഞുടുക്കും രജനി മന്ത്രരാഗധമനി
തരിച്ചുനിന്നിടും തുടുത്തനിന്മേനി
എല്ലാരുമെല്ലാരും കണ്ടോട്ടെ

പുളകത്തിന്‍ പൂവുകള്‍ വിടര്‍ത്തീടും രാവില്‍
ചുള്ളികള്‍ കൂട്ടി തീകായന പൂരം
കിടുകിടുക്കും രജനി കിളുന്നു ശിശിര യുവതി
തരിച്ചുനിന്നിടും തുടുത്തനിന്മേനി
എല്ലാരുമെല്ലാരും കണ്ടോട്ടെ

śṛṁgāraṁ kuḽirsārttiḍuṁ saṁgīdaṁ malardūviḍuṁ
madayāmaṁ radiyāmaṁ puṣpagandhi lajjagŏṇḍu kanyabolĕ
iruḽnīkki viḽakkenduṁ mañjarīlaharibolĕ
pūnilāppakṣi pāḍumŏrubāṭṭāy
pādire nī vannumunnilŏru kūṭṭāy
tariccuninniḍuṁ tuḍuttaninmeni
ĕllārumĕllāruṁ kaṇḍoṭṭĕ

hṛdayattin miḻigaḽ tuṟannālo kāṇāṁ
vĕḽiccaṁ pīligāḽ viḍarttunna tīraṁ
maññuḍukkuṁ rajani mandrarāgadhamani
tariccuninniḍuṁ tuḍuttaninmeni
ĕllārumĕllāruṁ kaṇḍoṭṭĕ

puḽagattin pūvugaḽ viḍarttīḍuṁ rāvil
suḽḽigaḽ kūṭṭi tīgāyana pūraṁ
kiḍugiḍukkuṁ rajani kiḽunnu śiśira yuvadi
tariccuninniḍuṁ tuḍuttaninmeni
ĕllārumĕllāruṁ kaṇḍoṭṭĕ