Sree raagam paadum yaamam

ശ്രീ രാഗം പാടും യാമം
Year
Language

ശ്രീ രാഗം പാടും യാമം
പൂ ചൂടും മോഹം ദാഹം
കാളിന്ദീ തീരം തേടും..
കനല്‍പ്പൂവായി നീയും വന്നു
(ശ്രീ രാഗം...)

കണ്ണന്റെ പുല്ലാങ്കുഴല്‍പ്പാട്ടിന്‍ മേളം
എന്നില്‍ പൂവമ്പായ് വന്നു കൊള്ളുന്നേരം
ആത്മാവില്‍ ഇന്നെന്റെ ആരാധന..(കണ്ണന്റെ...)
ആരാധികേ എന്റെ നീലാംബരീ
നീ വരൂ ഭാമിനീ മോഹതീരങ്ങളില്‍
(ശ്രീ രാഗം...)

മെയ്യാകെ പൊന്നും തേനും തന്നു കുളിര്‍ച്ചെണ്ടായ്
ഞാന്‍ നിന്നില്‍ച്ചേര്‍ന്നലിഞ്ഞു മോദം
ആത്മാവില്‍ ഇന്നെന്റെ ആലാപനം..(മെയ്യാകെ...)
ആരോമലേ...ജന്മ സാഫല്യമായ്
നീ വരൂ രാധികേ...എന്റെ രോമാഞ്ചമായ്
(ശ്രീ രാഗം...)

ആലോലം കാടും മേടും പാടി
മയില്‍‌പ്പീലിപ്പൂചൂടും സ്വപ്നം തൂകി നീയും
ആപാദമായ് ഇന്നീ ആലിംഗനം (ആലോലം....)
രാഗാര്‍ദ്രയായ്‌ കൃഷ്ണസാരംഗമായ്‌
പോരു നീ...മാലിനീ..ഈ നികുഞ്ജങ്ങളില്‍
(ശ്രീ രാഗം...)

śrī rāgaṁ pāḍuṁ yāmaṁ
pū sūḍuṁ mohaṁ dāhaṁ
kāḽindī tīraṁ teḍuṁ..
kanalppūvāyi nīyuṁ vannu
(śrī rāgaṁ...)

kaṇṇanṟĕ pullāṅguḻalppāṭṭin meḽaṁ
ĕnnil pūvambāy vannu kŏḽḽunneraṁ
ātmāvil innĕnṟĕ ārādhana..(kaṇṇanṟĕ...)
ārādhige ĕnṟĕ nīlāṁbarī
nī varū bhāminī mohadīraṅṅaḽil
(śrī rāgaṁ...)

mĕyyāgĕ pŏnnuṁ tenuṁ tannu kuḽirscĕṇḍāy
ñān ninnilscernnaliññu modaṁ
ātmāvil innĕnṟĕ ālābanaṁ..(mĕyyāgĕ...)
āromale...janma sāphalyamāy
nī varū rādhige...ĕnṟĕ romāñjamāy
(śrī rāgaṁ...)

ālolaṁ kāḍuṁ meḍuṁ pāḍi
mayil‌ppīlippūsūḍuṁ svapnaṁ tūgi nīyuṁ
ābādamāy innī āliṁganaṁ (ālolaṁ....)
rāgārdrayāy‌ kṛṣṇasāraṁgamāy‌
poru nī...mālinī..ī niguñjaṅṅaḽil
(śrī rāgaṁ...)