Sree raagaamrtam soriyugayille

ശ്രീ രാഗാമൃതം ചൊരിയുകയില്ലേ
Work
Year
Language

ശ്രീരാഗാമൃതം ചൊരിയുകയില്ലേ
ദേവമനോഹരി നീ..(ശ്രീരാഗാമൃതം...)
മധുമന്ദാരം വിടരുകയില്ലേ
ശിവഗംഗാതീരേ....
ശ്രീരാഗാമൃതം ചൊരിയുകയില്ലേ
ദേവമനോഹരി നീ....

മനമൊരു ഹിമഗിരി ശ്രീകൈലാസം
തനുവോ ജീവകുലായം..(മനമൊരു..)
പിടയും പ്രാണന്റെ ദീനപ്രണാദം
കേള്‍ക്കുകയില്ലേ ദൂരെ....
അറിയൂ ദേവീ നീയെന്‍ ജീവന്റെ
മൌനവിഷാദങ്ങള്‍ ...(അറിയൂ..)
മധുമന്ദാരം വിടരുകയില്ലേ
ശിവഗംഗാതീരേ....

അരികെ വന്നെന്‍ അകതാരിതളില്‍
പകരൂ നീ പുഷ്യരാഗം...(അരികെ വന്നെന്‍ ‍...)
നിറയൂ നീയെന്‍ ജീവിതമാകെ
നിരുപമ രാഗിണിയായി..
പടരൂ നീയൊരു വല്ലരി പോലെ
ഹൈമവതീശ്വരി നീ.....(പടരൂ...)
മധുമന്ദാരം വിടരുകയില്ലേ
ശിവഗംഗാതീരേ....
ശ്രീരാഗാമൃതം ചൊരിയുകയില്ലേ
ദേവമനോഹരി നീ.....

śrīrāgāmṛtaṁ sŏriyugayille
devamanohari nī..(śrīrāgāmṛtaṁ...)
madhumandāraṁ viḍarugayille
śivagaṁgādīre....
śrīrāgāmṛtaṁ sŏriyugayille
devamanohari nī....

manamŏru himagiri śrīgailāsaṁ
tanuvo jīvagulāyaṁ..(manamŏru..)
piḍayuṁ prāṇanṟĕ dīnapraṇādaṁ
keḽkkugayille dūrĕ....
aṟiyū devī nīyĕn jīvanṟĕ
maൌnaviṣādaṅṅaḽ ...(aṟiyū..)
madhumandāraṁ viḍarugayille
śivagaṁgādīre....

arigĕ vannĕn agadāridaḽil
pagarū nī puṣyarāgaṁ...(arigĕ vannĕn ...)
niṟayū nīyĕn jīvidamāgĕ
nirubama rāgiṇiyāyi..
paḍarū nīyŏru vallari polĕ
haimavadīśvari nī.....(paḍarū...)
madhumandāraṁ viḍarugayille
śivagaṁgādīre....
śrīrāgāmṛtaṁ sŏriyugayille
devamanohari nī.....