മേഘരാഗത്തില്‍ ഹിമസൂര്യന്
ഒരു നേര്‍ത്ത കൈത്തിരിയായി
സാന്ദ്രസന്ധ്യേ നിന്നിടനെഞ്ചില്‍
ഒരു പാവം ദ്വാരക തേങ്ങി
ഒരു ഹരിരാഗമായ് ഒരു ജപസാരമായ്
എങ്ങോ പറയാതെ പോയ് മായക്കണ്ണന്
(മേഘരാഗത്തില്‍)
തൂവെളിച്ചം തേടും ഗോപവാടം
കാത്തിരിപ്പൂ കാണാക്കണ്ണനെ
കേള്‍പ്പതില്ലാ നിന്റെ വേണുഗാനം
കാല്ച്ചിലമ്പിന് മുത്തിന് മഞ്ജുനാദം
നിന്റെ ശ്രീവത്സമലിയുന്ന വര്‍ണ്ണം
ഒരു നവരാത്രിച്ചന്ദ്രന്റെ പുണ്യം
പാല്വെണ്ണയുരുകാതുരുകും
നിന് തരളിത മുഖഭാവം
(മേഘരാഗത്തില്‍)
മഞ്ഞുകൂട്ടില്‍ കുറുകും കുഞ്ഞുപ്രാവുകള്‍
നൊമ്പരത്താല്‍ ഒന്നും മിണ്ടിയില്ല
കാലി മേയ്ക്കാന്‍ പാടത്തോടിയെത്തും
പാഴ്ക്കിടാങ്ങള് പാട്ടു പാടിയില്ല
നിന്റെ ചൂടാര്‍ന്ന തുടുനെറ്റിമേലേ
പുലര്‍മഞ്ഞായ് തലോടുന്നു തിങ്കള്‍
കാറ്റിന്റെ വിരലാല്‍ തഴുകാം
നീ മലരിതള്‍ മിഴി തുറക്കൂ
(മേഘരാഗത്തില്‍)