Title (Indic)ഹൃദയം മായ WorkSoundarya Pooja Year1973 LanguageMalayalam Credits Role Artist Music MS Baburaj Performer S Janaki Writer Sreekumaran Thampi LyricsMalayalamഹൃദയം മായാമധുപാത്രം മധുരോന്മാദമരന്ദം പകരും അഭിലാഷത്തിൻ അക്ഷയപാത്രം (ഹൃദയം മായാ..) ഉതിരും ചന്ദ്രികതന്നലപോലെ വിരിയും ഭാവനതൻ മഞ്ജരികൾ അണിയായ് വിടരുകയായ് നവമാലികാ മണിമുത്തുകളായ് യൗവനവനിയിൽ അലിയട്ടേ ഞാനലിയട്ടേ ഈ ആശാസൗരഭവാഹിനിയിൽ (ഹൃദയം മായാ...) തിരമാലകളായ് സ്വരകാകളിയായ് പുണരും ജീവിതസങ്കല്പങ്ങൾ ഒരുമിച്ചലിയുകയായൊരു സാഗര ലയമായ് ഞാനാം മുത്തുച്ചിപ്പിയിൽ ഉണരട്ടെ ഞാനുണരട്ടെ ഈ മായാമോഹനവീഥികളിൽ (ഹൃദയം മായാ...) Englishhṛdayaṁ māyāmadhubātraṁ madhuronmādamarandaṁ pagaruṁ abhilāṣattin akṣayabātraṁ (hṛdayaṁ māyā..) udiruṁ sandrigadannalabolĕ viriyuṁ bhāvanadan mañjarigaḽ aṇiyāy viḍarugayāy navamāligā maṇimuttugaḽāy yauvanavaniyil aliyaṭṭe ñānaliyaṭṭe ī āśāsaurabhavāhiniyil (hṛdayaṁ māyā...) tiramālagaḽāy svaragāgaḽiyāy puṇaruṁ jīvidasaṅgalbaṅṅaḽ ŏrumiccaliyugayāyŏru sāgara layamāy ñānāṁ muttuccippiyil uṇaraṭṭĕ ñānuṇaraṭṭĕ ī māyāmohanavīthigaḽil (hṛdayaṁ māyā...)