Sorayillallo kannil

ചോരയില്ലല്ലോ കണ്ണില്‍
Work
Year
Language

ചോരയില്ലയോ കണ്ണിൽ ഏഴ തൻ കിടപ്പാടം
കവർന്നു കളിപ്പന്തൽ നിർമ്മിക്കും മനുജരേ
കളിപ്പന്തൽ നിർമ്മിക്കും മനുജരേ

ഏഴകൾക്കാരുമില്ലയോ ലോകവും മൂകമോ
ഏഴകൾക്കാരുമില്ലയോ

ജീവിതം വിയർപ്പാക്കി നിനക്കു സുഖിക്കുവാൻ
പൂവണിത്തളിർമെത്ത വിരിച്ച വേലക്കാരൻ
പാർപ്പിടം പോലും നിന്റെ ധനദാഹത്തിൻ മുൻപിൽ അർപ്പിച്ചു
അർപ്പിച്ചു നിരാധാരനായിതാ പണക്കാരാ
(ഏഴകൾക്കാരുമില്ലയോ...)

സ്വന്തം പാർപ്പിടം വെടിഞ്ഞുപോകും
അവരാണുലകേ നിനക്കു ജീവൻ നൽകി
നിർദ്ദയലോകമേ നീയതു മറന്നല്ലൊ
ആരുടെയും കിടപ്പാടം കിടപ്പാടം

sorayillayo kaṇṇil eḻa tan kiḍappāḍaṁ
kavarnnu kaḽippandal nirmmikkuṁ manujare
kaḽippandal nirmmikkuṁ manujare

eḻagaḽkkārumillayo logavuṁ mūgamo
eḻagaḽkkārumillayo

jīvidaṁ viyarppākki ninakku sukhikkuvān
pūvaṇittaḽirmĕtta viricca velakkāran
pārppiḍaṁ poluṁ ninṟĕ dhanadāhattin munpil arppiccu
arppiccu nirādhāranāyidā paṇakkārā
(eḻagaḽkkārumillayo...)

svandaṁ pārppiḍaṁ vĕḍiññuboguṁ
avarāṇulage ninakku jīvan nalgi
nirddayalogame nīyadu maṟannallŏ
āruḍĕyuṁ kiḍappāḍaṁ kiḍappāḍaṁ