Sooryanamaskaaram

സൂര്യനമസ്കാരം
Year
Language

ഓം ഹ്രാം ഹ്രീം ഹ്രൂം ആദിത്യായ നമഃ
ഓം ഹ്രാം ഹ്രീം ഹ്രൂം ഭാസ്കരായ നമ:
സ്ത്രീണാംച ചിത്തം പുരുഷസ്യഭാഗ്യം

സൂര്യനമസ്കാരം ചെയ്തുയരും
ബാലയോഗീ ബ്രഹ്മചാരീ നിന്‍
അഷ്ടാംഗഹൃദയത്തിന്‍ അണിയറയില്‍
അഷ്ടപദിപ്പാട്ടു പാടും ഗോപകന്യ
ഞാനൊരു ഗോപകന്യ
സൂര്യനമസ്കാരം ചെയ്തുയരും
ബാലയോഗീ ബ്രഹ്മചാരീ

യോഗാഭ്യാസങ്ങള്‍ പരിചരിക്കും നിന്റെ
യൗവ്വനത്തിന്‍ പൂക്കളത്തില്‍ പുളകോത്സവം...
പുളകോത്സവം...
ധ്യാനിച്ചിരിക്കും നിന്റെ പത്മാസനത്തിന്‍ മുന്നില്‍
താരുണ്യത്തിന്‍ ദണ്ഡനമസ്കാരം...
എന്റെ താരുണ്യത്തിന്‍ ദണ്ഡനമസ്കാരം...
സൂര്യനമസ്കാരം ചെയ്തുയരും
ബാലയോഗീ ബ്രഹ്മചാരീ

പ്രാണായാമങ്ങള്‍ വലത്തുവെയ്ക്കും നിന്റെ
പാര്‍പ്പിടത്തിന്‍ അങ്കണത്തില്‍ പ്രണയോത്സവം
പ്രണയോത്സവം
ശീര്‍ഷാസനം നടത്തും വര്‍ണ്ണാശ്രമങ്ങള്‍ക്കുള്ളില്‍
ശൃംഗാരത്തിന്‍ ദീര്‍ഘനമസ്കാരം
എന്റെ ശൃംഗാരത്തിന്‍ ദീര്‍ഘനമസ്കാരം
(സൂര്യനമസ്കാരം ചെയ്തുയരും.....)

oṁ hrāṁ hrīṁ hrūṁ ādityāya namaḥ
oṁ hrāṁ hrīṁ hrūṁ bhāskarāya nama:
strīṇāṁca sittaṁ puruṣasyabhāgyaṁ

sūryanamaskāraṁ sĕyduyaruṁ
bālayogī brahmasārī nin
aṣṭāṁgahṛdayattin aṇiyaṟayil
aṣṭabadippāṭṭu pāḍuṁ gobaganya
ñānŏru gobaganya
sūryanamaskāraṁ sĕyduyaruṁ
bālayogī brahmasārī

yogābhyāsaṅṅaḽ parisarikkuṁ ninṟĕ
yauvvanattin pūkkaḽattil puḽagotsavaṁ...
puḽagotsavaṁ...
dhyāniccirikkuṁ ninṟĕ patmāsanattin munnil
tāruṇyattin daṇḍanamaskāraṁ...
ĕnṟĕ tāruṇyattin daṇḍanamaskāraṁ...
sūryanamaskāraṁ sĕyduyaruṁ
bālayogī brahmasārī

prāṇāyāmaṅṅaḽ valattuvĕykkuṁ ninṟĕ
pārppiḍattin aṅgaṇattil praṇayotsavaṁ
praṇayotsavaṁ
śīrṣāsanaṁ naḍattuṁ varṇṇāśramaṅṅaḽkkuḽḽil
śṛṁgārattin dīrghanamaskāraṁ
ĕnṟĕ śṛṁgārattin dīrghanamaskāraṁ
(sūryanamaskāraṁ sĕyduyaruṁ.....)