മഞ്ഞില്‍ നനയും മഞ്ഞക്കിളിയേ..നീ...
എന്റെ ജീവിതം പങ്കിടാന്‍ വന്നുവോ
സൗമ്യമാം ചാരുതേ....
(മഞ്ഞില്‍ നനയും...)
നിന് മുഖം മാത്രം എന്‍ ഏകാന്തവേളയില്‍
നീയെന്റെ പ്രാണനായ് നീയെന്റെ ഭാഗമായ്
നിന്നാത്മാവിന് സംഗീതം കേട്ടു ഞാന്‍
ആ സംഗീതം എന്നില്‍നിന്നു വിങ്ങുമ്പോള്‍
മൌനം കൊണ്ടു നീ ചൊല്ലും ഭാഷതന്‍
അർത്ഥം പൂർണ്ണമായ് നിന് കണ്ണിന് കവിതയായ്...
(മഞ്ഞില്‍ നനയും...)
തണുക്കുന്ന ഭൂമിയെ പൊതിയുന്നു വാര്മുകില്
തുളുമ്പുന്ന ഭംഗികള്‍ ഒതുങ്ങുന്നെന് കൈകളില്‍
നിന് ഹൃദയത്തിന് തീരങ്ങള്‍ കണ്ടു ഞാന്‍
പൊന്സൂനങ്ങള് ഒന്നായ് നമ്മില്‍ വിടരുമ്പോള്‍
മോഹം കൊണ്ടു നീ എഴുതും ഭാഷതന്‍
അർത്ഥം പൂർണ്ണമായ് നിന് വിരലിന് തഴുകലാല്‍...
(മഞ്ഞില്‍ നനയും...)