സ്നേഹിക്കാനൊരു പെണ്ണുണ്ടെങ്കില്‍
സ്നേഹിക്കാനൊരു പെണ്ണുണ്ടെങ്കില്‍
സ്വര്‍ഗ്ഗമെന്തിനു വേറേ?
അവളുടെ സ്നേഹം കറയറ്റതെങ്കില്‍
അമ്പലമെന്തിനു വേറേ?
പ്രണയമെന്നാല്‍ മാനസഖനിയിലെ
കനകമല്ലേ തോഴീ?
ഏഴയാം എന്നെയിന്നുനീ
പ്രേമസമ്പന്നനാക്കി
കരുണയെന്നാലീശ്വരനെഴുതിയ
കവിതയല്ലേ ദേവി?
കഠിനമാമെന്‍ ഹൃദയവും നീ
കാവ്യസമ്പുഷ്ടമാക്കി
snehikkānŏru pĕṇṇuṇḍĕṅgil
svarggamĕndinu veṟe?
avaḽuḍĕ snehaṁ kaṟayaṭradĕṅgil
ambalamĕndinu veṟe?
praṇayamĕnnāl mānasakhaniyilĕ
kanagamalle toḻī?
eḻayāṁ ĕnnĕyinnunī
premasambannanākki
karuṇayĕnnālīśvaranĕḻudiya
kavidayalle devi?
kaṭhinamāmĕn hṛdayavuṁ nī
kāvyasambuṣṭamākki