സ്നേഹമെന്ന കാവ്യമെഴുതി
കാലമെന്ന കവീശ്വരന്‍
ഞാനതില്‍ നായകന്‍
നീയതില്‍ നായിക
നിരുപമമാണീ കാവ്യം
ജീവിതമെന്ന മഹാകാവ്യം
(സ്നേഹമെന്ന...)
പിറക്കും മുമ്പേ നിന്നെയുമെന്നെയും
ഈശ്വരനൊന്നിച്ചു ചേര്‍ത്തു
പോയ ജന്മത്തിലും നാം ഇണപിരയാതെ
ഭൂമിയില്‍ പറുദീസ തീര്‍ത്തു
അനുരാഗിണീ, നീയരികില്‍ വരൂ
(സ്നേഹമെന്ന...)
വിണ്ണിന്റെ മോഹം മഴയുടെ മലരായ്
മണ്ണിനെ പുല്‍കുന്നപോലെ
നിന്നെ വലംവച്ചു പാടുകയാണെന്‍
ഹൃദയവിലോല വികാരം
എന്‍ പ്രേമമാല്യം ചൂടാന്‍ വരൂ
(സ്നേഹമെന്ന...)