Sittirattooval

ചിത്തിരത്തൂവല്‍
Year
Language

പപപ പാപപ പപപ പാപപ പപപ (2)
പാ‍ പാ പാ പാ...

ചിത്രത്തൂവൽ വരിവരിയായ്
തുരുതുരെ വരവയായ് പൂമ്പാറ്റകൾ
മുറ്റത്തെങ്ങും നിരനിരയായ്
നിറമഴ ചൊരിയും പൂത്തുമ്പികൾ (2)

കിന്നാരമലരുകളേ ചാഞ്ചാടി തുള്ളുമഴകുകളേ
നല്ലോണമുണ്ടോ ഇത്തിരി തേനുണ്ണാൻ (ചിത്രത്തൂവൽ..)

ഗ മ പ സ സ
സ നി രി സ നി ധ പ മ പ
സ സ സ സ നി രി സ നി സ
സ സ ഗ ഗ രി സ മ
മ മ ഗ രി സ നി ധ പ
തന്നന്നാരോ തന്നന്നാരോ തന്നന്നാരോ തന്നന്നാരോ

പപപ പാപപ പപപ പാപപ പപപ (2)

തുള്ളിതേനിൻ മണി ചുടുത്തണ മലരിനു
കാറ്റിലിളകണതൊരു സുഖമായ്
മുത്താരമണിഞ്ഞും കൊണ്ടൊരു മണമനസ്സിനു
ചുണ്ടിലൊരു തരി പുളിരസമായ്
നില്ല് നില്ല് നുകരും മുൻപൊരു
പാട്ട് മൂളി നടമാടാമോ
ചൊല്ലു ചൊല്ലു പകരും മുൻപൊരു
നാട്ടുകാരി മലരേതാണോ
കനവിലുള്ളൊരു പൊലിമ പല പലതിന്നായ്
മനമുരുകിയ മധുവൊരു തിരുമധുരം (ചിത്രത്തൂവൽ..)

ചുറ്റിചുറ്റി നട കറങ്ങണ പറവ നീ
നാളെയിതു വഴി ഇനി വരുമോ
നാളത്തെ പുലരി വന്നുദിക്കുമ്പോളെനിക്ക് നീ
വീണ്ടുമൊരു നറുമണി തരുമോ
പാട്ട് പാടിയണയും നീയൊരു
കൂട്ടുകാരിയിനിയാകാമോ
കാറ്റ് വന്നു പുണരും നീ ഇത്
കേട്ട് നിന്നു കളിയാടാമോ
മധുരമുള്ളൊരു കഥയിലെഴുതിയ ബന്ധം
ഇരുളലയുടെ കടവിലെ കളയരുതെ (ചിത്രത്തൂവൽ..)

pabapa pābaba pabapa pābaba pabapa (2)
pā pā pā pā...

sitrattūval varivariyāy
turudurĕ varavayāy pūmbāṭragaḽ
muṭrattĕṅṅuṁ niranirayāy
niṟamaḻa sŏriyuṁ pūttumbigaḽ (2)

kinnāramalarugaḽe sāñjāḍi tuḽḽumaḻagugaḽe
nalloṇamuṇḍo ittiri tenuṇṇān (sitrattūval..)

ga ma pa sa sa
sa ni ri sa ni dha pa ma pa
sa sa sa sa ni ri sa ni sa
sa sa ga ga ri sa ma
ma ma ga ri sa ni dha pa
tannannāro tannannāro tannannāro tannannāro

pabapa pābaba pabapa pābaba pabapa (2)

tuḽḽidenin maṇi suḍuttaṇa malarinu
kāṭriliḽagaṇadŏru sukhamāy
muttāramaṇiññuṁ kŏṇḍŏru maṇamanassinu
suṇḍilŏru tari puḽirasamāy
nill nill nugaruṁ munpŏru
pāṭṭ mūḽi naḍamāḍāmo
sŏllu sŏllu pagaruṁ munpŏru
nāṭṭugāri malaredāṇo
kanaviluḽḽŏru pŏlima pala paladinnāy
manamurugiya madhuvŏru tirumadhuraṁ (sitrattūval..)

suṭrisuṭri naḍa kaṟaṅṅaṇa paṟava nī
nāḽĕyidu vaḻi ini varumo
nāḽattĕ pulari vannudikkumboḽĕnikk nī
vīṇḍumŏru naṟumaṇi tarumo
pāṭṭ pāḍiyaṇayuṁ nīyŏru
kūṭṭugāriyiniyāgāmo
kāṭr vannu puṇaruṁ nī it
keṭṭ ninnu kaḽiyāḍāmo
madhuramuḽḽŏru kathayilĕḻudiya bandhaṁ
iruḽalayuḍĕ kaḍavilĕ kaḽayarudĕ (sitrattūval..)