ചിറകു നനഞ്ഞൊരു തുമ്പികളേ
ചിരിയറിയാത്ത കിനാവുകളേ
ഒരു താരാട്ടിന്‍ മധുരം തേടും
അരുമകളല്ലോ നിങ്ങള്‍
ഒരു നോവായ് കഴിഞ്ഞൊരീ മുഖം
തേങ്ങിത്തളര്‍ന്നുപോയ് മനം
തെറ്ററിയാത്തൊരിളം ചുണ്ടുകളില്‍
സ്നേഹമമൃതധാരപോലെ പകരാനിനിയാരോ
(ചിറക്)
നിറന്ന പുലരിയിലും വാടും പൂവുകളേ
പിറന്ന വേദനയായ് നിറയും നിനവുകളേ
കാലമറിയാതെ കണ്ട കാഞ്ചനക്കിനാവിലെ
സ്നേഹമറിയാതെപോയ മൗനഗാന നൊമ്പരം
ആരുമറിയാതെപോകും ആശപോലെ ഗദ്ഗദം
(ഒരു നോവായ്)
വിടര്‍ന്ന കണ്ണുകളില്‍ വിങ്ങും വേദനയോ
തളര്‍ന്നുറങ്ങുമ്പോള്‍ തഴുകാന്‍ കണ്ണീരോ
നോവുകളിലാരു തീര്‍ത്തു ശോകരാഗശില്പങ്ങള്‍
ഭാവഭംഗി വീണുടഞ്ഞ ജീവിതക്കുരുന്നുകള്‍
നാവുതിരിയാതെ കേഴുമേഴയായ ജീവിതം
(ഒരു നോവായ്)