Siragatru veenu pidayum

ചിറകറ്റു വീണു പിടയും
Year
Language

ചിറകറ്റുവീണുപിടയും കിളിയുടെ
വേദനകണ്ടു ചിരിക്കുന്നു കാട്ടാളന്മാര്‍
ചിരിക്കുന്നു കാട്ടാളന്മാര്‍

അബലകളവനിയില്‍ ബലിയാടുകള്‍
പുരുഷന്റെ കയ്യിലെ കളിപ്പാവകള്‍

രക്തത്തില്‍ പിടയുന്നു ജീവിതങ്ങള്‍
നിത്യദുഃഖത്തില്‍ തകരുന്നു മാലാഖമാര്‍
കതിരിട്ട മോഹത്തിന്‍ കനിവീണുചിതറി
കതിരാമ്പല്‍ പോലും വെയിലേറ്റുവാടി

സ്ത്രീയേ നീയൊരു ദുഃഖത്തിന്‍ നിഴലല്ലയോ
ശോകഗാനങ്ങള്‍ അലതല്ലും കടലല്ലയോ
വിധിനിന്നെ വിലപേശി വില്‍ക്കുന്നു മണ്ണില്‍
ചതിയാല്‍ തകരുന്നു ചാരിത്ര്യവതികള്‍
അബലകളീമണ്ണില്‍ .......

അഭിശപ്തമൊരു ശിലപോലെനിന്നൂ
അവളൊരു പ്രതികാരജ്വാലയായ് തീര്‍ന്നു
അവളൊരു പ്രതികാരജ്വാലയായ് തീര്‍ന്നു

siṟagaṭruvīṇubiḍayuṁ kiḽiyuḍĕ
vedanagaṇḍu sirikkunnu kāṭṭāḽanmār
sirikkunnu kāṭṭāḽanmār

abalagaḽavaniyil baliyāḍugaḽ
puruṣanṟĕ kayyilĕ kaḽippāvagaḽ

raktattil piḍayunnu jīvidaṅṅaḽ
nityaduḥkhattil tagarunnu mālākhamār
kadiriṭṭa mohattin kanivīṇusidaṟi
kadirāmbal poluṁ vĕyileṭruvāḍi

strīye nīyŏru duḥkhattin niḻalallayo
śogagānaṅṅaḽ aladalluṁ kaḍalallayo
vidhininnĕ vilabeśi vilkkunnu maṇṇil
sadiyāl tagarunnu sāritryavadigaḽ
abalagaḽīmaṇṇil .......

abhiśaptamŏru śilabolĕninnū
avaḽŏru pradigārajvālayāy tīrnnu
avaḽŏru pradigārajvālayāy tīrnnu