ചിരകാല കാമിത സുന്ദരസ്വപ്നമേ
ചിരിയ്ക്കൂ ചിരിയ്ക്കൂ നീ (ചിരകാല)
മധുവിധുമാധുരി നുകരും ഹൃദയമേ
തുടിയ്ക്കൂ തുടിയ്ക്കൂ നീ (ചിരകാല)
അലങ്കരിച്ചണിയിച്ചൊരനുരാഗമേ വേഗം
ചിലങ്കകളണിയൂ നീ തങ്ക-
ചിലങ്കകളണിയൂ നീ
അലങ്കരിച്ചണിയിച്ചൊരനുരാഗമേ വേഗം
ചിലങ്കകളണിയൂ നീ തങ്ക-
ചിലങ്കകളണിയൂ നീ
പാടാന്‍ വെമ്പുമെന്‍ ഹൃദയവിപഞ്ചികയില്‍
ശ്രുതിയൊന്നു ചേര്‍ക്കൂ നീ (ചിരകാല)
നില്‍ക്കാതെ പറക്കുന്ന നിമിഷശലഭമേ
നില്‍ക്കൂ നില്‍ക്കൂ നീ ഇങ്ങു
നില്‍ക്കൂ നില്‍ക്കൂ നീ
നില്‍ക്കാതെ പറക്കുന്ന നിമിഷശലഭമേ
നില്‍ക്കൂ നില്‍ക്കൂ നീ ഇങ്ങു
നില്‍ക്കൂ നില്‍ക്കൂ നീ
ഒഴുകിയൊഴുകിപ്പോകും സമയയമുനയിതില്‍
അണയൊന്നുകെട്ടൂ നീ (ചിരകാല)