Sinnattennal

ചിങ്ങത്തെന്നൽ
Year
Language

ചിങ്ങത്തെന്നല്‍ തേരേറി കന്നിക്കൊന്നപ്പൂതേടി
മഞ്ഞത്തുമ്പി മേയുന്ന തീരം തോറും
തുള്ളിത്തുള്ളി ചാഞ്ചാടി വെള്ളിച്ചാറില്‍ നീരാടി
അല്ലിച്ചുണ്ടില്‍ തേനോടെ നീയെന്‍ മുന്നില്‍
വാ വാ കണ്ണാ വാ.....വാ വാ പെണ്ണേ വാ...
പൂക്കാലം രതിമഞ്ചമൊരുക്കി....
ചിങ്ങത്തെന്നല്‍ തേരേറി കന്നിക്കൊന്നപ്പൂതേടി
മഞ്ഞത്തുമ്പി മേയുന്ന തീരം തോറും
തുള്ളിത്തുള്ളി ചാഞ്ചാടി വെള്ളിച്ചാറില്‍ നീരാടി
അല്ലിച്ചുണ്ടില്‍ തേനോടെ നീയെന്‍ മുന്നില്‍
വാ വാ പെണ്ണേ വാ.....വാ വാ കണ്ണാ വാ...
പൂക്കാലം രതിമഞ്ചമൊരുക്കി...
ചിങ്ങത്തെന്നല്‍ തേരേറി കന്നിക്കൊന്നപ്പൂതേടി
അല്ലിച്ചുണ്ടില്‍ തേനോടെ വാ....

വസന്തങ്ങള്‍ നിന്‍ മെയ്യില്‍ സുഗന്ധങ്ങള്‍ വീശുമ്പോള്‍
നിറം കൂടുമെന്റെ മനസ്സില്‍ നിശാഗന്ധി പൂത്തു വിരിയും
(വസന്തങ്ങള്‍ നിന്‍ മെയ്യില്‍.....)
ആയിരം മണിക്കിനാക്കള്‍ മാലചാര്‍ത്തുമീ
ആതിരാ പളുങ്കു മേഞ്ഞ മുത്തുപ്പന്തലില്‍
(ആയിരം മണിക്കിനാക്കള്‍.....)
നിന്നുള്ളില്‍ ഞാനായി
എന്നുള്ളില്‍ തേനായി
പാടാം പാടാം ഹേയ്

ചിങ്ങത്തെന്നല്‍ തേരേറി കന്നിക്കൊന്നപ്പൂതേടി
അല്ലിച്ചുണ്ടില്‍ തേനോടെ വാ....

പ്രഭാതങ്ങള്‍ ഈ മണ്ണില്‍ പ്രസാദങ്ങള്‍ പൂശുമ്പോള്‍
സുഖം തേടി മന്ദപവനന്‍ സുമം തോറും എന്നുമൊഴുകും
തെന്നലിന്‍ മനം കവര്‍ന്ന സൂനമാണു നീ
നിന്നെയുമ്മ വെച്ചുണര്‍ന്ന തെന്നലാണു ഞാന്‍
എന്നെന്നും നീ വന്ന്
അന്യോന്യം ഒന്നായി
പാടാം പാടാം ഹേയ്

ചിങ്ങത്തെന്നല്‍ തേരേറി കന്നിക്കൊന്നപ്പൂതേടി
മഞ്ഞത്തുമ്പി മേയുന്ന തീരം തോറും
തുള്ളിത്തുള്ളി ചാഞ്ചാടി വെള്ളിച്ചാറില്‍ നീരാടി
അല്ലിച്ചുണ്ടില്‍ തേനോടെ നീയെന്‍ മുന്നില്‍
വാ വാ പെണ്ണേ വാ.....വാ വാ കണ്ണാ വാ...
പൂക്കാലം രതിമഞ്ചമൊരുക്കി...
ചിങ്ങത്തെന്നല്‍ തേരേറി കന്നിക്കൊന്നപ്പൂതേടി
അല്ലിച്ചുണ്ടില്‍ തേനോടെ വാ....

siṅṅattĕnnal tereṟi kannikkŏnnappūdeḍi
maññattumbi meyunna tīraṁ toṟuṁ
tuḽḽittuḽḽi sāñjāḍi vĕḽḽiccāṟil nīrāḍi
alliccuṇḍil tenoḍĕ nīyĕn munnil
vā vā kaṇṇā vā.....vā vā pĕṇṇe vā...
pūkkālaṁ radimañjamŏrukki....
siṅṅattĕnnal tereṟi kannikkŏnnappūdeḍi
maññattumbi meyunna tīraṁ toṟuṁ
tuḽḽittuḽḽi sāñjāḍi vĕḽḽiccāṟil nīrāḍi
alliccuṇḍil tenoḍĕ nīyĕn munnil
vā vā pĕṇṇe vā.....vā vā kaṇṇā vā...
pūkkālaṁ radimañjamŏrukki...
siṅṅattĕnnal tereṟi kannikkŏnnappūdeḍi
alliccuṇḍil tenoḍĕ vā....

vasandaṅṅaḽ nin mĕyyil sugandhaṅṅaḽ vīśumboḽ
niṟaṁ kūḍumĕnṟĕ manassil niśāgandhi pūttu viriyuṁ
(vasandaṅṅaḽ nin mĕyyil.....)
āyiraṁ maṇikkinākkaḽ mālasārttumī
ādirā paḽuṅgu meñña muttuppandalil
(āyiraṁ maṇikkinākkaḽ.....)
ninnuḽḽil ñānāyi
ĕnnuḽḽil tenāyi
pāḍāṁ pāḍāṁ hey

siṅṅattĕnnal tereṟi kannikkŏnnappūdeḍi
alliccuṇḍil tenoḍĕ vā....

prabhādaṅṅaḽ ī maṇṇil prasādaṅṅaḽ pūśumboḽ
sukhaṁ teḍi mandabavanan sumaṁ toṟuṁ ĕnnumŏḻuguṁ
tĕnnalin manaṁ kavarnna sūnamāṇu nī
ninnĕyumma vĕccuṇarnna tĕnnalāṇu ñān
ĕnnĕnnuṁ nī vann
anyonyaṁ ŏnnāyi
pāḍāṁ pāḍāṁ hey

siṅṅattĕnnal tereṟi kannikkŏnnappūdeḍi
maññattumbi meyunna tīraṁ toṟuṁ
tuḽḽittuḽḽi sāñjāḍi vĕḽḽiccāṟil nīrāḍi
alliccuṇḍil tenoḍĕ nīyĕn munnil
vā vā pĕṇṇe vā.....vā vā kaṇṇā vā...
pūkkālaṁ radimañjamŏrukki...
siṅṅattĕnnal tereṟi kannikkŏnnappūdeḍi
alliccuṇḍil tenoḍĕ vā....