Sindooraccepp tatti marinyanyau

സിന്ദൂരച്ചെപ്പ് തട്ടി മറിഞ്ഞു
Year
Language

സിന്ദൂരച്ചെപ്പുതട്ടിമറിഞ്ഞൂ സന്ധ്യ
പൊട്ടുകുത്താനിരുന്നപ്പോള്‍
മന്ദാരപ്പൂങ്കുലകള്‍ ചിരിച്ചു
സുന്ദരി മുഖം കുനിച്ചു സ്വര്‍ഗ്ഗ
സുന്ദരി മുഖം കുനിച്ചു
സിന്ദൂരച്ചെപ്പുതട്ടി മറിഞ്ഞു

ചെപ്പിനായ് കുനിഞ്ഞപ്പോള്‍
പെണ്ണിന്റെ കരിവള തട്ടിയുടഞ്ഞു
വള തട്ടിയുടഞ്ഞു
മാനത്തെ മുറ്റത്തു മാനത്തെ മുറ്റത്തു
കൊച്ചു കാര്‍മുകില്‍ മാലയായ് തീര്‍ന്നൂ
സിന്ദൂരച്ചെപ്പുതട്ടി മറിഞ്ഞു....

ചെപ്പുമായുയര്‍ന്നപ്പോള്‍ പെണ്ണിന്റെ
കാര്‍മുടി കെട്ടഴിഞ്ഞു മുടി കെട്ടഴിഞ്ഞു
മുല്ലപ്പൂ മൊട്ടെല്ലാം....
മുല്ലപ്പൂ മൊട്ടെല്ലാം ദൂരെ....
നക്ഷത്രപ്പൂക്കളായ് വിടര്‍ന്നു
ദൂരെ നക്ഷത്രപ്പൂക്കളായ് വിടര്‍ന്നു

sindūraccĕppudaṭṭimaṟiññū sandhya
pŏṭṭuguttānirunnappoḽ
mandārappūṅgulagaḽ siriccu
sundari mukhaṁ kuniccu svargga
sundari mukhaṁ kuniccu
sindūraccĕppudaṭṭi maṟiññu

sĕppināy kuniññappoḽ
pĕṇṇinṟĕ karivaḽa taṭṭiyuḍaññu
vaḽa taṭṭiyuḍaññu
mānattĕ muṭrattu mānattĕ muṭrattu
kŏccu kārmugil mālayāy tīrnnū
sindūraccĕppudaṭṭi maṟiññu....

sĕppumāyuyarnnappoḽ pĕṇṇinṟĕ
kārmuḍi kĕṭṭaḻiññu muḍi kĕṭṭaḻiññu
mullappū mŏṭṭĕllāṁ....
mullappū mŏṭṭĕllāṁ dūrĕ....
nakṣatrappūkkaḽāy viḍarnnu
dūrĕ nakṣatrappūkkaḽāy viḍarnnu