ഓ ... ഓ �
എന്റെ മനസ്സൊരു പൊന്നൂഞ്ഞാല് പൊന്നൂഞ്ഞാല്
എന്നും പൂക്കുന്ന കിങ്ങിണിക്കൊമ്പിലെ പൊന്നൂഞ്ഞാല് (എന്റെ)
പൊന്നൂഞ്ഞാല്... പൊന്നൂഞ്ഞാല്....
ഈ പൊന്നൂഞ്ഞാല്‍പ്പടിയില്‍ ഈ പൂവിളി തന് തിരയില്‍
പൊന്നൂഞ്ഞാല്‍പ്പടിയില്‍ പൂവിളി തന് തിരയില്‍
ആടി വാ ആടി വാ
ആടി വാ ആടി വാ ആതിരപ്പൊന് പുലരി
തിരുവാതിര പൊന്‍പുലരി പോലെന്‍
ആരോമലാളെ ആരോമലാളെ
എന്റെ മനസ്സൊരു പൊന്നൂഞ്ഞാല് പൊന്നൂഞ്ഞാല്
എന്നും പൂക്കുന്ന കിങ്ങിണിക്കൊമ്പിലെ പൊന്നൂഞ്ഞാല്
കൈകൊട്ടിക്കളി താളം ചൂടി വന്നു ധനുമാസം
കസ്തൂരിത്തേന്മാവ് തിരളുന്ന പൊന്നും ധനു മാസം (കൈകൊട്ടി)
പുഴ നെയ്യും ഞൊറിമുണ്ടാല്‍ നിറഞ്ഞ മാറു മറച്ചും (2)
മുങ്ങി തുടിച്ചും നീന്തിക്കുളിച്ചും എന്നും നീ കൊണ്ടാടും
പുത്തന്‍ തിരുവാതിര നിന്റെ പൂത്തിരുവാതിര
എന്റെ മനസ്സൊരു പൊന്നൂഞ്ഞാല് പൊന്നൂഞ്ഞാല്
എന്നും പൂക്കുന്ന കിങ്ങിണിക്കൊമ്പിലെ പൊന്നൂഞ്ഞാല്
എട്ടങ്ങാടിക്കു വ്യഞ്ജനം വാങ്ങി വന്നു ധനുമാസം
ചിറ്റോളങ്ങളും കീര്‍ത്തനം പാടുന്ന പൊന്നും ധനുമാസം (എട്ടങ്ങാടി )
കുളിര് പൂക്കുന്ന മാറില്‍ കളഭ ലേപനമോടെ (2)
നല്ലിളം നീരും നേദിച്ചുകൊണ്ടെന് മുന്നില്‍ വന്നെത്തുമ്പോള്‍
പുതിയ പാര്‍വതി നീ ഒരു പ്രേമ തപസ്വിനി
എന്റെ മനസ്സൊരു പൊന്നൂഞ്ഞാല് പൊന്നൂഞ്ഞാല്
എന്നും പൂക്കുന്ന കിങ്ങിണിക്കൊമ്പിലെ പൊന്നൂഞ്ഞാല് (എന്റെ)
പൊന്നൂഞ്ഞാല് ...പൊന്നൂഞ്ഞാല്...
O....O....