Title (Indic)മോതിരക്കൈവിരലുകളാൽ WorkShree Krishnaparanthu Year1984 LanguageMalayalam Credits Role Artist Music K Raghavan Performer S Janaki Writer P Bhaskaran LyricsMalayalamമോതിരക്കൈവിരലുകളാല്‍ പാതിരാവില്‍ തൈമുല്ല മുദ്രകള്‍ കാട്ടി വസന്തരാത്രി ചെത്തിപ്പൂത്താലി.. (മോതിരക്കൈ) മണിമാറില്‍ സുന്ദരിക്ക് പാലയ്ക്കാക്കൊരലാരം തിരുനെറ്റിപ്പൊട്ടിലൊരു മുക്കുറ്റിച്ചാന്തുകുറി പോർമുലകള്‍ മൂടിടാൻ മഞ്ഞലയാല്‍ മുലക്കച്ച രാക്കിളിയും കൂട്ടരുമായ് വായ്ക്കുരവ പൊടിപൂരം (മോതിരക്കൈ) കൈത്തണ്ടില്‍ കടലലതന്‍ കിലുങ്ങീടും കനകവള കസ്തൂരിഗന്ധവുമായ് കാറ്റാകും കളിത്തോഴി മന്ദാരച്ചില്ലകളില് മണമുള്ള പൊന്വിശറി കല്യാണം കൂടീടാം പോരുന്നോ പോരുന്നോ (മോതിരക്കൈ) Englishmodirakkaiviralugaḽāl pādirāvil taimulla mudragaḽ kāṭṭi vasandarātri sĕttippūttāli.. (modirakkai) maṇimāṟil sundarikk pālaykkākkŏralāraṁ tirunĕṭrippŏṭṭilŏru mukkuṭriccānduguṟi pormulagaḽ mūḍiḍān maññalayāl mulakkacca rākkiḽiyuṁ kūṭṭarumāy vāykkurava pŏḍibūraṁ (modirakkai) kaittaṇḍil kaḍalaladan kiluṅṅīḍuṁ kanagavaḽa kastūrigandhavumāy kāṭrāguṁ kaḽittoḻi mandāraccillagaḽil maṇamuḽḽa pŏnviśaṟi kalyāṇaṁ kūḍīḍāṁ porunno porunno (modirakkai)