സന്ധ്യപോലെ.... കുങ്കുമം കൂട്ടി.... നിന്നെ കാണാന്‍ വന്നു....
സന്ധ്യപോലെ കുങ്കുമം കൂട്ടി നിന്നെ കാണാന്‍ വന്നു....
ഏകയായി കുമ്പിളു കോട്ടി പ്രേമപൂജയ്ക്കു പൂവും നുള്ളി ഞാന്‍....
എന്‍ ദേവന് നീ എന്‍ കോവില്‍ നീ എന്‍ ജീവന് നീ
നിന് മൌനങ്ങള്‍ എന്‍ താളങ്ങള്‍ എന്‍ ഗീതങ്ങള്‍...
മേഘനീലം ഭൂമിയില്‍ ചാര്‍ത്തി മയങ്ങി നില്ക്കും ആകാശവും...
മേഘനീലം ഭൂമിയില്‍ ചാര്‍ത്തി മയങ്ങി നില്ക്കും ആകാശവും..
പൊന്മയിലാടുംകുന്നും ഒന്നാവും നിമിഷത്തില്‍
നിന്മിഴിയമ്പുകൊള്ളും മുറിവില്‍ തേന്‍ നുരയുമ്പോള്‍
എത്രയോ നാളുകള്‍ കാത്തു ഞാനിരുന്നു...
ഈ ദിനം പൂക്കുവാന്‍ നീ പറന്നു വരുവാന്‍...
എന്‍ ദേവന് നീ എന്‍ കോവില്‍ നീ എന്‍ ജീവന് നീ
നിന് മൌനങ്ങള്‍ എന്‍ താളങ്ങള്‍ എന്‍ ഗീതങ്ങള്‍...
പീലിക്കാവും പൂപ്പന്തലാക്കി നിറങ്ങളേകി മൂവന്തിയില്‍
എന്‍ ഉടലിന് മേലാടി പൂവസന്തമൊന്നണയുമ്പോള്
നിന്നഴകേറും മെയ്യും പുളകങ്ങള്‍ പകരുമ്പോള്‍
ധന്യയായ് മാറി ഞാന്‍ നിന്റെ രാഗത്തണലില്
ഈ മുഖം കാണവെ എന്റെ മോഹക്കുടിലില്...
എന്‍ ദേവന് നീ എന്‍ കോവില്‍ നീ എന്‍ ജീവന് നീ
നിന് മൌനങ്ങള്‍ എന്‍ താളങ്ങള്‍ എന്‍ ഗീതങ്ങള്‍...
സന്ധ്യപോലെ.... കുങ്കുമം കൂട്ടി.... നിന്നെ കാണാന്‍ വന്നു....
ഏകയായി കുമ്പിളു കോട്ടി പ്രേമപൂജയ്ക്കു പൂവും നുള്ളി ഞാന്‍....