(പു) ആ...
(പു) ആ ഹാ (സ്ത്രീ) ആ ഹാ (2)
(പു) ആയിരത്തിരി പൂക്കും സ്വര്‍ണ്ണ വിളക്കുമായി
(പു) ആരാധനയ്ക്കു ഞാന്‍ വന്നു
(സ്ത്രീ) ആ ഹാ (പു) വന്നു (സ്ത്രീ) ആ ഹാ
(പു) അഞ്ജനശിലയിലെ അനശ്വര വിഗ്രഹമേ
(പു) അന്തരംഗ വാതില്‍ ഞാന്‍ തുറന്നു
(പു) വരൂ... വരൂ... വരൂ...
(സ്ത്രീ) ആ...
(സ്ത്രീ) ആ...
(പു) അകലത്തു നിന്നു നിന്നെ കണ്ടവരെല്ലാം
(പു) ജ്വാലാമുഖിയെന്നു നിനച്ചു
(സ്ത്രീ) ആ...
(പു) അകലത്തു നിന്നു നിന്നെ കണ്ടവരെല്ലാം
(പു) ജ്വാലാമുഖിയെന്നു നിനച്ചു
(പു) അരികത്തു വന്നു ഞാന്‍
(സ്ത്രീ) ആ ഹാ
(പു) അനുപമ സ്വപ്നമേ
(സ്ത്രീ) ആ ഹാ
(പു) നിന് ഹൃദയ സൗരഭ്യം ഏല്ക്കേ
(പു) അസുലഭ കുസുമമെന്നറിഞ്ഞു (2)
(സ്ത്രീ) അ ഹാ... അ...
(പു) ആയിരത്തിരി പൂക്കും സ്വര്‍ണ്ണ വിളക്കുമായി
(പു) ആരാധനയ്ക്കു ഞാന്‍ വന്നു
(സ്ത്രീ) ആ ഹാ (പു) വന്നു (സ്ത്രീ) ആ ഹാ
(പു) കരളെരിയുമ്പോഴും സ്നേഹം പകര്‍ന്നു നീ
(പു) ജ്യോതിര്‍മയ രശ്മി പടര്‍ത്തി
(സ്ത്രീ) ആ...
(പു) കരളെരിയുമ്പോഴും സ്നേഹം പകര്‍ന്നു നീ
(പു) ജ്യോതിര്‍മയ രശ്മി പടര്‍ത്തി
(പു) സ്വര്‍ഗ്ഗ വിശുദ്ധി തന്
(സ്ത്രീ) ആ ഹാ
(പു) അനവദ്യ ശില്പമേ
(സ്ത്രീ) ആ ഹാ
(പു) നിന് വിമല സൗന്ദര്യം കാണ്കേ
(പു) സ്വയംവര വധുവായി ക്ഷണിച്ചു (2)
(സ്ത്രീ) ആ...
(പു) ആയിരത്തിരി പൂക്കും സ്വര്‍ണ്ണ വിളക്കുമായി
(പു) ആരാധനയ്ക്കു ഞാന്‍ വന്നു
(സ്ത്രീ) ആ ഹാ (പു) വന്നു (സ്ത്രീ) ആ ഹാ